മ​ഴ​യ്ക്കൊ​പ്പം യാ​ത്രാ​ദു​രി​ത​വും; ​ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യം
Tuesday, May 17, 2022 12:27 AM IST
മേ​ലൂ​ർ:​ മ​ഴ​ക്കൊ​പ്പം യാ​ത്രാ​ദു​രി​ത​വും;​ അ​ടി​യ​ന്ത​ര ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യം.​
മു​രി​ങ്ങൂ​ർ - ഏ​ഴാ​റ്റു​മു​ഖം റോ​ഡി​ന്‍റെ ന​വീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ മാ​സ​ങ്ങ​ൾ​ക്ക് മു​ൻ​പ് തു​ട​ക്ക​മി​ട്ടെ​ങ്കി​ലും അ​ടു​ത്തി​ടെ ക​ല്ലു​കു​ത്തി മു​ത​ൽ പൂ​ലാ​നി വി​ബി​യു​പി സ്കൂ​ളി​ന് സ​മീ​പം വ​രെ ടാ​റി​ഗ് ന​ട​ത്തി​യി​രു​ന്നു.​ പി​ന്നി​ട് നി​ർ​മാ​ണം നി​ല​ച്ചു.​ ക​ലു​ങ്ക് പ​ണി ന​ട​ന്ന​ത് മൂ​ലം ആ ​പ്ര​ദേ​ശ​ളി​ൽ ടാ​റിം​ഗ് ഒ​ഴി​വാ​ക്കി​യി​രു​ന്നു ഇ​വി​ടെ​യെ​ല്ലാം ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ലു​ണ്ടാ​യ ക​ന​ത്ത മ​ഴ​യി​ൽ കു​ഴി​ക​ൾ രൂ​പ​പ്പെ​ട്ടു.​
വെ​ള​ള​വും ചെ​ളി​യും കു​ഴി​യും നി​റ​ഞ്ഞ റോ​ഡി​ലൂ​ടെ​യു​ള്ള യാ​ത്ര സ​ഞ്ചാ​രി​ക​ൾ​ക്കു ദു​‌​സ​ഹ​മാ​യി​രി​ക്കു​ക​യാ​ണ്.​ കാ​ന​യും മ​റ്റു ക്ര​മീ​ക​ര​ണ​ങ്ങ​ൾ ഇ​ല്ലാ​ത്ത​തി​നാ​ൽ മ​ഴ വെ​ള്ളം ഇ​രു വ​ശ​ത്തു​മു​ള്ള വീ​ടു​ക​ളി​ലേ​ക്കും ക​ട​ക​ളി​ലേ​ക്കും ഒ​ഴു​കി​യെ​ത്തു​ന്നു.​
പൂ​ലാ​നി ക​ണ്‍​വ​ൻ​ഷ​ൻ സെ​ന്‍റ​റി​നു സ​മീ​പം കു​ടും​ബ​ശ്രീ അം​ഗ​ങ്ങ​ൾ ന​ട​ത്തു​ന്ന ക​ട​യു​ടെ ഉ​ള്ളി​ലേ​ക്കും മ​ഴ​വെ​ള്ളം ക​യ​റി.​ ക​ല്ലു​കു​ത്തി - വെ​ട്ടു​ക​ട​വ് റോ​ഡി​ന്‍റെഅ​വ​സ്ഥ​ത​യും ഇ​തേ രീ​തി​യി​ലാ​ണെ​ന്ന് യാ​ത്ര​ക്കാ​ർ പ​റ​ഞ്ഞു.​ അ​ടി​യ​ന്ത​ര​മാ​യി ബ​ന്ധ​പ്പെ​ട്ട അ​ധി​കൃ​ത​ർ പ്ര​ശ്ന​ത്തി​ന് പ​രി​ഹാ​രം കാ​ണ​ണ​മെ​ന്ന് നാ​ട്ടു​കാ​രും യാ​ത്ര​ക്കാ​രും ആ​വ​ശ്യ​പെ​ട്ടു.