പീ​ച്ചി ഡാം ​ജ​ല​നി​ര​പ്പി​ൽ ആ​ശ​ങ്ക വേ​ണ്ട
Sunday, May 22, 2022 12:49 AM IST
പീ​ച്ചി: സം​സ്ഥാ​ന​ത്ത് പെ​യ്ത ക​ന​ത്ത മ​ഴ​യെ തു​ട​ർ​ന്നു പ​ല ഡാ​മു​ക​ളി​ലെ​യും ജ​ല​നി​ര​പ്പ് ഉ​യ​ർ​ന്നെ​ങ്കി​ലും പീ​ച്ചി ഡാം ​റി​സ​ർ​വോ​യ​റി​ലെ ജ​ല​നി​ര​പ്പി​ൽ ആ​ശ​ങ്ക​വേ​ണ്ടെ​ന്ന് ഇ​റി​ഗേ​ഷ​ൻ അ​സി​സ്റ്റ​ന്‍റ് എ​ൻ​ജി​നീ​യ​ർ അ​ർ​ജു​ൻ അ​റി​യി​ച്ചു. 71.96 മീ​റ്റ​റാ​ണ് ഇ​പ്പോ​ഴ​ത്തെ ജ​ല​നി​ര​പ്പ്. ഇ​ത് 76.20 മീ​റ്റ​ർ എ​ത്തി​യെ​ങ്കി​ൽ മാ​ത്ര​മേ ഷ​ട്ട​റി​ലേ​യ്ക്കു വെ​ള്ളം എ​ത്തു​ക​യു​ള്ളൂ. നി​ല​വി​ലെ സാ​ഹ​ച​ര്യ​ത്തി​ൽ മൂ​ന്നോ നാ​ലോ ആ​ഴ്ച​യ്ക്കു​ശേ​ഷം മാ​ത്ര​മേ ജ​ല​നി​ര​പ്പ് ഈ ​അ​ള​വി​ൽ എ​ത്തു​ക​യു​ള്ളൂ​വെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.