മു​ടി​ക്കോ​ട് സെ​ന്‍ററി​ൽ മി​നി​ലോ​റി​യി​ടി​ച്ച് വ​യോ​ധി​ക മ​രി​ച്ചു
Monday, May 23, 2022 10:48 PM IST
പ​ട്ടി​ക്കാ​ട്: ദേ​ശീ​യ​പാ​ത മു​ടി​ക്കോ​ട് സെ​ന്‍ററി​ൽ ഉ​ണ്ടാ​യ വാ​ഹ​നാ​പ​ക​ട​ത്തി​ൽ ഇ​മ്മ​ട്ടി​പ​റ​ന്പ് ചൂ​ണ്ട​യി​ൽ പ​രേ​ത​നാ​യ ദേ​വ​സി ഭാ​ര്യ ഏ​ലി​യാ​മ്മ (72) മ​രി​ച്ചു. ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് 12 നാ​ണ് അ​പ​ക​ടം സം​ഭ​വി​ച്ച​ത്. ദേ​ശീ​യ​പാ​ത കു​റു​കെ ക​ട​ക്കു​ന്ന​തി​നി​ടെ തൃ​ശൂ​ർ ഭാ​ഗ​ത്തു​നി​ന്ന് വ​ന്ന മി​നി ലോ​റി ഇ​ടി​ച്ചാ​ണ് അ​പ​ക​ടം. ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ ദേ​ശീ​യ​പാ​ത​യി​ലേ​ക്ക് തെ​റി​ച്ചു​വീ​ണ ഏ​ലി​യാ​മ്മ ത​ൽ​ക്ഷ​ണം മ​ര​ണ​പ്പെ​ടു​ക​യാ​യി​രു​ന്നു. മി​നി ലോ​റി​യു​ടെ ഡ്രൈ​വ​ർ വാ​ഹ​നം ദേ​ശീ​യ​പാ​ത​യോ​ര​ത്ത് ഒ​തു​ക്കി​യി​ട്ട് ഓ​ടി ര​ക്ഷ​പ്പെ​ട്ടു. സം​സ്കാ​രം പി​ന്നീ​ട്. മ​ക്ക​ൾ: പ​രേ​ത​രാ​യ സി​ബി, ബി​ജു. മ​രു​മ​ക​ൾ: ഡെ​യ്സി.

പ്ര​ദേ​ശ​ത്ത് ദേ​ശീ​യ​പാ​ത കു​റു​കെ ക​ട​ക്കു​ന്ന​വ​രു​ടെ അ​ശ്ര​ദ്ധ അ​പ​ക​ട സാ​ധ്യ​ത വ​ർ​ദ്ധി​പ്പി​ക്കു​ന്ന​താ​യി നാ​ട്ടു​കാ​ർ പ​റ​ഞ്ഞു. തൃശൂ​ർ ഭാ​ഗ​ത്തു നി​ന്നും വേ​ഗ​ത​യി​ൽ എ​ത്തു​ന്ന വാ​ഹ​ന​ങ്ങ​ൾ​ക്ക് ദേ​ശീ​യ​പാ​ത കു​റു​കെ ക​ട​ക്കു​ന്ന വാ​ഹ​ന​ങ്ങ​ളെ​യോ ആ​ളു​ക​ളെ​യോ ശ്ര​ദ്ധ​യി​ൽ പെ​ട്ടെ​ന്ന് വ​രി​ല്ല. മു​ടി​ക്കോ​ട് ജം​ഗ്ഷ​നി​ൽ അ​ടി​പ്പാ​ത നി​ർ​മി​ച്ചാ​ൽ മാ​ത്ര​മേ പ്ര​ദേ​ശ​ത്ത് തു​ട​ർ​ച്ച​യാ​യി ന​ട​ക്കു​ന്ന അ​പ​ക​ട​ങ്ങ​ൾ​ക്ക് ശാ​ശ്വ​ത​പ​രി​ഹാ​ര​മാ​കൂ എ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ അ​ഭി​പ്രാ​യം.