ആ​ശു​പ​ത്രി മാ​ലി​ന്യം ഉ​പ​യോ​ഗി​ച്ച് കു​ളം നി​ക​ത്ത​ൽ: മ​ലി​നീ​ക​ര​ണ നി​യ​ന്ത്ര​ണ ബോ​ർ​ഡി​ന് പ​രാ​തി ന​ൽ​കി
Saturday, May 28, 2022 12:51 AM IST
പു​ത്തൂ​ർ: പൈ​പ്പി​ള്ളി മൂ​ല​യി​ൽ സ്വ​കാ​ര്യ വ്യ​ക്തി​യു​ടെ പ​റ​ന്പി​ലെ കു​ളം ആ​ശു​പ​ത്രി മാ​ലി​ന്യം ഉ​പ​യോ​ഗി​ച്ച് നി​ക​ത്തി​യ സം​ഭ​വ​ത്തി​ൽ പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ർ മ​ലി​നീ​ക​ര​ണ നി​യ​ന്ത്ര​ണ ബോ​ർ​ഡി​ന് പ​രാ​തി ന​ൽ​കി.
ക​ഴി​ഞ്ഞ ര​ണ്ട് ദി​വ​സ​ങ്ങ​ളി​ലാ​യാ​ണ് ആ​ശു​പ​ത്രി മാ​ലി​ന്യം ഉ​പ​യോ​ഗി​ച്ച് ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട​തി​നെ തു​ട​ർ​ന്ന് പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​രും നാ​ട്ടു​കാ​രും ചേ​ർ​ന്ന് ത​ട​ഞ്ഞ​ത്. പ്ര​ദേ​ശ​ത്ത് ദു​ർ​ഗ​ന്ധം ഇ​പ്പോ​ഴും തു​ട​രു​ക​യാ​ണ്. കു​ളം നി​ക​ത്താ​ൻ എ​ത്തി​ച്ച മൂ​ഴു​വ​ൻ ആ​ശു​പ​ത്രി മാ​ലി​ന്യ​വും തി​രി​ച്ചു കൊ​ണ്ട് പോ​ക​ണ​മെ​ന്നാ​ണ് പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ർ മു​ന്നോ​ട്ട് വ​ച്ചി​ട്ടു​ള്ള​ത്. ഇ​തി​നാ​വ​ശ്യ​മാ​യ ന​ട​പ​ടി സ്വീ​ക​രി​ക്കാ​ൻ ആ​ശു​പ​ത്രി മാ​ലി​ന്യം എ​ത്തി​ച്ച ക​രാ​റു​കാ​ര​നും സ്വ​കാ​ര്യ വ്യ​ക്തി​ക്കും പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ർ ക​ർ​ശ​ന നി​ർ​ദ്ദേ​ശം ന​ൽ​കി.
ഏ​ഴ് ദി​വ​സം കൊ​ണ്ട് മാ​ലി​ന്യ​ങ്ങ​ൾ നീ​ക്ക​നാ​ണ് നി​ർ​ദേ​ശം ന​ൽ​കി​യി​രി​ക്കു​ന്ന​ത്. ആ​ശു​പ​ത്രി മാ​ലി​ന്യം നി​ക്ഷേ​പി​ച്ച സ്ഥ​ലം പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി​യു​ടെ നേ​തൃ​ത്തി​ൽ മെം​ബ​ർ​മാ​ർ സ​ന്ദ​ർ​ശി​ച്ചു.
മാ​ലി​ന്യ​ങ്ങ​ൾ മ​ണ്ണി​ട്ട് നി​ക​ത്താ​ൻ ഉ​പ​യോ​ഗി​ച്ച ജെ​സി​ബി​യും മാ​ലി​ന്യ​ങ്ങ​ൾ കൊ​ണ്ട് വ​ന്ന ടോ​റ​സ് ലോ​റി​യും ഒ​ല്ലൂ​ർ പോ​ലീ​സ് ക​ഴി​ഞ്ഞ ദി​വ​സം ക​സ്റ്റ​ഡി​യി​ൽ എ​ടു​ത്തി​രു​ന്നു.
എ​റ​ണാ​കു​ള​ത്തെ വി​വി​ധ ആ​ശു​പ​ത്രി​ക​ളി​ൽ നി​ന്നു​ള്ള മാ​ലി​ന്യ​മാ​ണ് ഇ​വി​ടെ എ​ത്തി​ച്ച​ത്.​
സ​ർ​ജി​ക്ക​ൽ വേ​സ്റ്റും സി​റി​ഞ്ചു​ക​ളും കു​പ്പി​ക​ളും ആ​ശു​പ​ത്രി​യി​ലെ മ​റ്റു മാ​ലി​ന്യ​ങ്ങ​ളുമാ​ണ് ഇ​വി​ടെ കൊ​ണ്ടുവ​ന്ന് നി​ക്ഷേ​പി​ച്ചി​രി​ക്കുന്നത്.