വ​ട​ക്കുന്നാ​ഥ ക്ഷേ​ത്ര​ത്തി​ൽ കൂ​ത്തു​ത്സ​വം
Friday, August 19, 2022 12:43 AM IST
തൃശൂർ: വ​ട​ക്കുന്നാ​ഥ ക്ഷേ​ത്ര​ത്തി​ൽ കൂ​ത്തു​ത്സ​വം കൂ​ത്തന്പ​ല​ത്തി​നു മു​ൻ​പി​ൽ റ​വ​ന്യൂ മ​ന്ത്രി കെ. രാ​ജ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഇത്തരം ​ക​ലക​ൾ അ​ന്യംനി​ന്നു പോ​കാ​തി​രി​ക്കാ​ൻ കൊ​ച്ചി​ൻ ദേ​വ​സ്വം ബോ​ർ​ഡും ക്ഷേ​ത്ര ഉ​പ​ദേ​ശ​ക സ​മി​തി​യു​ം നടത്തുന്ന 54 ദി​വ​സം നീ​ണ്ടുനി​ൽ​ക്കു​ന്ന ഉ​ത്സ​വം പോലുള്ള സംരംഭങ്ങളെ മ​ന്ത്രി പ്ര​ശം​സി​ച്ചു.
ഈ ​പ​രി​പാ​ടി വ​ഴി​പാ​ടാ​യി ന​ൽ​കി​യ ചേ​ർ​പ്പ് സ​ർ​വ മം​ഗ​ള ട്ര​സ്റ്റ് ചെ​യ​ർ​മാ​ൻ ട്ര​സ്റ്റി വി. അ​ജ​യ​കു​മാ​റി​നെ മ​ന്ത്രി പൊ​ന്നാ​ട അ​ണി​യി​ച്ചു. അ​സി​. ക​മ്മീ​ഷ​ണ​ർ വി.​എ​ൻ. സ്വ​പ്ന, ദേ​വ​സ്വം ചെ​ക്കി​ംഗ് ഇ​ൻ​സ്പെ​ക്ട​ർ അ​നു​പ​മ, അ​മ്മ​ന്നൂ​ർ കു​ട്ട​ൻ ചാ​ക്യാ​ർ, ദേ​വ​സ്വം മാ​നേ​ജ​ർ പി. കൃ​ഷ്ണ​കു​മാ​ർ, സ​മി​തി പ്ര​സി​ഡ​ന്‍റ് പി. പ​ങ്ക​ജാ​ക്ഷ​ൻ, സെ​ക്ര​ട്ട​റി ടി.ആ​ർ. ഹ​രി​ഹ​ര​ൻ, അ​ഭി​ലാ​ഷ്, കേ​ശ​വ​ദാ​സ് എന്നിവർ പ്രസംഗിച്ചു.
ദേ​വ​സ്വം മാ​നേ​ജ​ർ കൃ​ഷ്ണ​കു​മാ​ർ സ്വാ​ഗ​ത​വും സ​മി​തി സെ​ക്ര​ട്ട​റി ഹ​രി​ഹ​ര​ൻ ന​ന്ദി​യും പറഞ്ഞു.