ആംബുലൻസ് ജീവനക്കാരെ ആദരിച്ചു
Monday, May 20, 2019 1:00 AM IST
വ​ട​ക്കേ​ക്കാ​ട്: അ​ർ​ധ​രാ​ത്രി​ക്കു​ശേ​ഷം ത​മി​ഴ്നാ​ട് സ്വ​ദേ​ശി​യാ​യ യു​വ​തി​യെ ആ​ക്ര​മി​ക്കു​ന്ന​ത് ക​ണ്ട് ര​ക്ഷ​പ്പെ​ടു​ത്തി​യ ആം​ബു​ല​ൻ​സ് ജീ​വ​ന​ക്കാ​രെ ഞ​മ​നേ​ങ്ങാ​ട് തി​യേ​റ്റ​ർ വി​ല്ലേ​ജി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ആ​ദ​രി​ച്ചു. കെ.​വി.​ അ​ബ്ദു​ൾ​ഖാ​ദ​ർ എം​എ​ൽ​എ​യാ​ണ് ആ​ദ​ര​വ് ന​ട​ത്തി​യ​ത്. വ​ട​ക്കേ​ക്കാ​ട് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് എ​ൻ.​എം.​കെ.​ ന​ബീ​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. തിയേ​റ്റ​ർ വി​ല്ലേ​ജ് ചെ​യ​ർ​മാ​ൻ ആ​ത്ര​പ്പു​ള്ളി നാ​രാ​യ​ണ​ൻ, ആം​ബു​ല​ൻ​സ് അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് ഷെ​രീ​ഫ് ഗു​രു​വാ​യൂ​ർ, പ​ഞ്ചാ​യ​ത്ത് മെം​ബ​ർ എം.​എ​സ്. ശ്രീ​ധ​ര​ൻ, അ​ഡ്വ. കെ.​എ​സ്.​മ​നോ​ജ്, ജെ​യ്സ​ണ്‍ ഗു​രു​വാ​യൂ​ർ, പ്ര​ദീ​പ് നാ​രാ​യ​ണ​ൻ, പ്രേം​രാ​ജ് മ​ന്പ്ര​ന്പ​ത്ത് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
ക​ഴി​ഞ്ഞ ഏ​ഴി​നു അ​ർ​ധ​രാ​ത്രി​ക്കു​ശേ​ഷം മു​തു​വ​റ​യി​ലെ ആം​ബു​ല​ൻ​സ് ഡ്രൈ​വ​റാ​യ ജോ​ണി​ക്കു​ട്ടി​യും ഹെ​ൽ​പ്പ​റാ​യ ഞ​മ​നേ​ങ്ങാ​ട്് പൂ​ക്കോ​ട്ട് ഷി​ധി​ൻ എ​ന്നി​വ​ർ ആം​ബു​ല​ൻ​സി​ൽ തൃ​ശൂ​രി​ലെ ആ​ശു​പ​ത്രി​യി​ൽ രോ​ഗി​യെയിറ​ക്കി തി​രി​ച്ചുവ​രു​ന്പോ​ഴാ​ണ് യു​വ​തി​യെ ആ​ക്ര​മി​ക്കു​ന്ന​ത് ക​ണ്ട​ത്. അ​ക്ര​മി​യെ ജോ​ണി​ക്കു​ട്ടി പി​ടി​ച്ച് നി​ർ​ത്തു​ക​യും ആം​ബു​ല​ൻ​സി​ന്‍റെ സൈ​റ​ൻ അ​ടി​ച്ച് നാ​ട്ടു​കാ​രെ വ​രു​ത്തു​ക​യു​മാ​ണ് ഉ​ണ്ടാ​യ​ത്. കോ​ത​മം​ഗ​ലം ഭൂ​ത​ത്താ​ൻ​ക്കെ​ട്ട് സ്വ​ദേ​ശി ജോ​മോ​ൻ വ​ർ​ഗീ​സ് എ​ന്ന യു​വാ​വാ​യി​രു​ന്നു അ​ക്ര​മി. ഇ​യാ​ളെ സം​ഭ​വ​മ​റി​ഞ്ഞെ​ത്തി​യ പോ​ലീ​സി​നു കൈ​മാ​റി.