വെ​ള​യ​നാ​ട് പള്ളിയിൽ ഉൗ​ട്ടു​തി​രു​നാ​ൾ 15 ന്
Tuesday, August 13, 2019 12:50 AM IST
വെ​ള​യ​നാ​ട്: സ്വ​ർ​ഗാ​രോ​പി​ത മാ​താ​വി​ന്‍റെ ദേ​വാ​ല​യ​ത്തി​ൽ പ​രി​ശു​ദ്ധ വെ​ള​യ​നാ​ട്ട​മ്മ​യു​ടെ പു​ത്ത​രി​തി​രു​നാ​ളി​നോ​ട് അ​നു​ബ​ന്ധി​ച്ചു​ള്ള ഉൗ​ട്ടു​തി​രു​നാ​ൾ 15 ന് ​ന​ട​ക്കും. ഉൗ​ട്ടു​തി​രു​നാ​ളി​ന് മു​ന്നോ​ടി​യാ​യു​ള്ള തി​രു​ക്ക​ർ​മ​ങ്ങ​ൾ ആ​രം​ഭി​ച്ചു. തി​രു​നാ​ളി​ന്‍റെ കൊ​ടി​യേ​റ്റം ഇ​രി​ങ്ങാ​ല​ക്കു​ട രൂ​പ​ത മ​ത​ബോ​ധ​ന ഡ​യ​റ​ക്ട​ർ ഫാ. ​ടോം മാ​ളി​യേ​ക്ക​ൽ നി​ർ​വ​ഹി​ച്ചു.
തി​രു​നാ​ൾ ദി​ന​മാ​യ 15 ന് ​രാ​വി​ലെ 6.45 ന് ​ദി​വ്യ​ബ​ലി തു​ട​ർ​ന്ന് പ​താ​ക​വ​ന്ദ​നം, പ​ത്തി​ന് ആ​ഘോ​ഷ​മാ​യ തി​രു​നാ​ൾ ദി​വ്യ​ബ​ലി, സ​ന്ദേ​ശം എ​ന്നി​വ​യ്ക്ക് ഫാ. ​സി​ബു ക​ള്ളാ​പ​റ​ന്പി​ൽ മു​ഖ്യ​കാ​ർ​മി​ക​ത്വം വ​ഹി​ക്കും. തു​ട​ർ​ന്ന് 10.15 ന് ​നേ​ർ​ച്ച​യൂ​ട്ട് ആ​ശീ​ർ​വാ​ദം.
തി​രു​നാ​ളി​ന്‍റെ വി​ജ​യ​ത്തി​നാ​യി വി​കാ​രി ഫാ. ​ജി​ജോ മേ​നോ​ത്ത്, കൈ​ക്കാ​ര​ന്മാ​രാ​യ കാ​ഞ്ഞി​ര​പ്പ​റ​ന്പി​ൽ കു​ഞ്ഞു​വ​റീ​ത് മാ​ത്യു, തേ​യ്ക്കാ​ന​ത്ത് പൗ​ലോ​സ് തോ​മ​സ്, പൂ​ങ്കാ​ര​ൻ ആ​ന്‍റ​ണി ആ​ന്‍റോ, കു​ടും​ബ​സ​മ്മേ​ള​ന കേ​ന്ദ്ര​സ​മി​തി പ്ര​സി​ഡ​ന്‍റ് ത​ട്ടി​ൽ ലോ​ന ജോ​ണ്‍​സ​ണ്‍ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ വി​പു​ല​മാ​യ ക​മ്മി​റ്റി​യാ​ണു പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്.