വേ​ലൂ​പ്പാ​ടം തീ​ർ​ഥ​കേ​ന്ദ്ര​ത്തി​ൽ ഉൗ​ട്ടു​തി​രു​നാ​ൾ 15ന്
Tuesday, August 13, 2019 12:52 AM IST
വേ​ലൂ​പ്പാ​ടം: പ്ര​സി​ദ്ധ​മാ​യ വേ​ലൂ​പ്പാ​ടം വി​ശു​ദ്ധ യൗ​സേ​പ്പി​താ​വി​ന്‍റെ തീ​ർ​ഥ​കേ​ന്ദ്ര​ത്തി​ൽ ഉൗ​ട്ടു​തി​രു​നാ​ൾ 15ന് ആ​ഘോ​ഷി​ക്കും
നാളെ വൈ​കീ​ട്ട് ആറിന് ​കു​ർ​ബാ​ന, ല​ദീ​ഞ്ഞ്, നൊ​വേ​ന, കൂ​ടു​തു​റ​ക്ക​ൽ തി​രു​ക്ക​ർ​മ​ങ്ങ​ൾ​ക്ക് ഫൊ​റോ​ന വി​കാ​രി ഫാ. ​പോ​ൾ​സ​ണ്‍ പാ​ല​ത്തി​ങ്ക​ൽ കാ​ർ​മി​ക​ത്വം വ​ഹി​ക്കും. തി​രു​നാ​ൾ ദി​ന​മാ​യ വ്യാ​ഴാ​ഴ്ച രാ​വി​ലെ 6.30ന് ​കു​ർ​ബാ​ന, നൊ​വേ​ന, ഉൗ​ട്ട് ആ​ശീ​ർ​വാ​ദം എ​ന്നി​വ​യ്ക്ക് ജ​റു​സ​ലെം ധ്യാ​ന​കേ​ന്ദ്രം ഡ​യ​റ​ക്ട​ർ ഫാ. ​ഡേ​വി​സ് പ​ട്ട​ത്ത് കാ​ർ​മി​ക​നാ​കും. തു​ട​ർ​ന്ന് വൈ​കീ​ട്ട് അഞ്ചുവ​രെ നേ​ർ​ച്ച​ഭ​ക്ഷ​ണം വി​ത​ര​ണം ചെ​യ്യും. 10.30ന് ​ആ​ഘോ​ഷ​മാ​യ കു​ർ​ബാ​ന​യ്ക്ക് ഫാ. ​സ​നോ​ജ് അ​റ​ങ്ങാ​ശേ​രി മു​ഖ്യ​കാ​ർ​മി​ക​നാ​യി​രി​ക്കും. ഫാ. ​സാ​ജ​ൻ പി​ണ്ടി​യാ​ൻ സ​ന്ദേ​ശം ന​ൽ​കും. വൈ​കീ​ട്ട് 5.30വ​രെ എ​ല്ലാ മ​ണി​ക്കൂ​റി​ലും കു​ർ​ബാ​ന ഉ​ണ്ടാ​യി​രി​ക്കും. 50000 പേ​ർ​ക്ക് നേ​ർ​ച്ച ഉൗ​ട്ട് ത​യ്യാ​റാ​ക്കു​മെ​ന്ന് വി​കാ​രി ഫാ. ​പോ​ൾ​സ​ണ്‍ ത​ട്ടി​ൽ, പ​യ​സ് കൊ​ച്ചു​പു​ര​യ്ക്ക​ൽ, ബേ​ബി കു​രി​യ​ത്താ​ൻ, ജെ​യ്ക്ക​ബ് ന​ടു​വി​ൽ​പീ​ടി​ക എ​ന്നി​വ​ർ അ​റി​യി​ച്ചു.