യാത്രക്കിടയിൽ നെഞ്ചുവേദന അനുഭവപ്പെട്ട ഓ​ട്ടോ ഡ്രൈ​വ​ർ മ​രി​ച്ചു
Tuesday, August 20, 2019 12:38 AM IST
ക​യ്പ​മം​ഗ​ലം: യാ​ത്ര​ക്കാ​രെ​യും കൊ​ണ്ടു​പോ​കു​ന്ന വ​ഴി നെ​ഞ്ചു​വേ​ദ​ന അ​നു​ഭ​വ​പെ​ട്ട​തി​നെ തു​ട​ർ​ന്ന് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ച ഓ​ട്ടോ ഡ്രൈ​വ​ർ മ​രി​ച്ചു. പെ​രി​ഞ്ഞ​നം ക​മ്യൂ​ണി​റ്റി ഹാ​ളി​ന് തെ​ക്ക് വ​ടേ​രി സു​ബ്ര​ഹ്മ​ണ്യ​ൻ (57) ആ​ണ് മ​രി​ച്ച​ത്. പെ​രി​ഞ്ഞ​ന​ത്തു നി​ന്നും ത​ളി​ക്കു​ള​ത്തേ​ക്ക് വാ​ട​ക പോ​ക​വേ യാ​ത്രാ​മ​ധ്യേ നെ​ഞ്ചു​വേ​ദ​ന അ​നു​ഭ​വ​പ്പെ​ട്ടി​രു​ന്നു. ഉ​ട​ൻ ത​ന്നെ യാ​ത്ര​ക്കാ​ർ തൃ​ശൂ​ർ ഒ​ള​രി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. പെ​രി​ഞ്ഞ​നം സെ​ന്‍റ​റി​ലെ ഓ​ട്ടോ​റി​ക്ഷ ഡ്രൈ​വ​റാ​ണ്. സം​സ്കാ​രം ന​ട​ത്തി. ഭാ​ര്യ: ഓ​മ​ന(​കൊ​ടു​ങ്ങ​ല്ലൂ​ർ ഗേ​ൾ​സ് ഹൈ​സ്കൂ​ൾ റി​ട്ട. അ​ധ്യാ​പി​ക). മ​ക്ക​ൾ: റി​ജി​ൽ. റീ​ഗ. മ​രു​മ​ക്ക​ൾ: രേ​ഷ്മ, നി​തി​ൻ.