ഒ​ള​രി​ പ​ള്ളി​യി​ൽ വി​ശു​ദ്ധ കൊ​ച്ചു​ത്രേ​സ്യ​യു​ടെ തി​രു​ശേ​ഷി​പ്പ് സ്വീ​ക​ര​ണ​വും പ്ര​തി​ഷ്ഠ​യും
Tuesday, September 10, 2019 1:04 AM IST
തൃ​ശൂ​ർ: ഒ​ള​രി​ക്ക​ര ലി​റ്റി​ൽ ഫ്ള​വ​ർ ദേ​വാ​ല​യ​ത്തി​ൽ ഫ്രാ​ൻ​സി​ലെ ലി​സ്യു​വി​ൽനി​ന്നും കൊ​ണ്ടു​വ​രു​ന്ന വി​ശു​ദ്ധ കൊ​ച്ചു​ത്രേ​സ്യ​യു​ടെ തി​രു​ശേ​ഷി​പ്പി​നു സ്വീ​ക​ര​ണ​വും പ്ര​തി​ഷ്ഠാ​ക​ർ​മ​വും 12ന് ​വൈ​കു​ന്നേ​രം അ​ഞ്ചി​ന് തൃ​ശൂ​ർ അ​തി​രൂ​പ​ത മെ​ത്രാ​പ്പോ​ലീ​ത്ത മാ​ർ ആ​ൻ​ഡ്രൂസ് താ​ഴ​ത്തി​ന്‍റെ മു​ഖ്യ​കാ​ർ​മി​ക​ത്വ​ത്തി​ൽ ന​ട​ക്കും.
തൃ​ശൂ​ർ ബ​സ​ിലി​ക്ക ഫൊ​റോ​ന പ​ള്ളി​യി​ൽനി​ന്നും അ​ല​ങ്ക​രി​ച്ച വാ​ഹ​ന​ത്തി​ൽ പ്ര​ദ​ക്ഷി​ണ​മാ​യാ​ണ് ഒ​ള​രി​ക്ക​ര പ​ള്ളി​യി​ലേ​ക്കു കൊ​ണ്ടു​വ​രി​ക. തുടർന്ന് ദി​വ്യ​ബ​ലി​യും ല​ദീ​ഞ്ഞും നൊ​വേ​ന​യും. തു​ട​ർ​ന്ന് തി​രു​ശേ​ഷി​പ്പ് പ​ര​സ്യ​വ​ണ​ക്ക​ത്തി​നാ​യി പ്ര​ത്യേ​ക രൂ​പ​ക്കൂ​ട്ടി​ൽ പ്ര​തി​ഷ്ഠി​ക്കും. വി​ശു​ദ്ധ കൊ​ച്ചു​ത്രേ​സ്യ​യു​ടെ വേ​ഷം ധ​രി​ച്ച് നൂ​റോ​ളം കു​ട്ടി​ക​ൾ ചടങ്ങിൽ അ​ണി​നി​ര​ക്കു​മെ​ന്നു വി​കാ​രി റ​വ.ഡോ. ​ഷാ​ജു ഉൗ​ക്ക​ൻ അ​റി​യി​ച്ചു.