ക​ള​ഞ്ഞു​കി​ട്ടി​യ സ്വ​ർ​ണ​മാ​ല ഉ​ട​മ​സ്ഥ​നു തി​രി​ച്ചു​ന​ൽ​കി​ ഓ​ട്ടോ ഡ്രൈവ​ർ മാ​തൃ​കയായി
Tuesday, September 10, 2019 1:07 AM IST
കൊ​ര​ട്ടി: ക​ള​ഞ്ഞു​കി​ട്ടി​യ ഒ​ന്ന​ര പ​വ​ൻ തൂ​ക്ക​മു​ള്ള സ്വ​ർ​ണ​മാ​ല ഉ​ട​മ​സ്ഥ​നെ ഫേസ് ബു​ക്കി​ലൂ​ടെ ക​ണ്ടെ​ത്തി തി​രി​ച്ചു​ന​ൽ​കി ഓ​ട്ടോ ഡ്രൈവ​ർ മാ​തൃ​ക​യാ​യി.
കൂ​ത്താ​ട്ടു​കു​ളം സ്വ​ദേ​ശി കാ​ഞ്ഞി​ര​ക്കാ​ട​ൻ ജോ​സി​ന്‍റെ മ​ക​ളു​ടെ മാ​ല​യാ​ണ് ബ​ന്ധു​വീ​ട്ടി​ലേ​ക്കു​ള്ള യാ​ത്ര​യ്ക്കി​ട​യി​ൽ കൊ​ര​ട്ടി​യി​ൽ വ​ച്ച് ന​ഷ്ട​പ്പെ​ട്ട​ത്. ഓ​ട്ടോ​റി​ക്ഷ​യി​ൽ പൊ​ട്ടി​വീ​ണ മാ​ല ഡ്രൈ​വ​ർ കാ​തി​ക്കു​ടം സ്വ​ദേ​ശി വെ​ള്ള​ന്നൂ​ർ വീ​ട്ടി​ൽ അ​ശോ​ക​ൻ എ​ന്ന​യാ​ൾ​ക്കാ​ണ് ഇ​ന്ന​ലെ ക​ള​ഞ്ഞു​കി​ട്ടി​യ​ത്.
ഇ​ദ്ദേ​ഹ​ത്തി​ന്‍റെ വാ​ഹ​ന​ത്തി​ൽ ഇ​വ​ർ സ​ഞ്ച​രി​ച്ചി​രു​ന്നു. അ​തി​നു ശേ​ഷം പ​ല​രും ഈ ​ഓ​ട്ടോ​യി​ൽ യാ​ത്ര ചെ​യ്തി​രു​ന്നു​വെ​ങ്കി​ലും ആ​രു​ടെ​യും ശ്ര​ദ്ധ​യി​ൽ പെ​ട്ടി​രു​ന്നി​ല്ല. കൊ​ര​ട്ടി​യി​ൽ നി​ന്നും വീ​ട്ടി​ലേ​ക്കു​ള്ള സാ​ധ​ന​ങ്ങ​ൾ വാ​ങ്ങി വ​ണ്ടി​യി​ൽ വ​യ്ക്കു​ന്ന​തി​നി​ട​യാ​ണ് മാ​ല വീ​ണു കി​ട​ക്കു​ന്ന​ത് അ​ശോ​ക​ൻ ക​ണ്ട​ത്.
തു​ട​ർ​ന്ന് ഇ​യാ​ളും സു​ഹൃ​ത്തു​ക്ക​ളും ഫേ​സ്ബു​ക്കി​ലൂ​ടെ​യും വാ​ട്ടസാ​പ്പി​ലൂ​ടെ​യും മാ​ല​ക​ള​ഞ്ഞു കി​ട്ടി​യ വി​വ​രം പ്ര​ച​രി​പ്പി​ക്കു​ക​യാ​യി​രു​ന്നു. ഇ​തു ക​ണ്ട് തി​രി​ച്ച​റി​ഞ്ഞ ഉ​ട​മ അ​ശോ​ക​നെ സ​മീ​പി​ക്കു​ക​യും തു​ട​ർ​ന്ന് കൊ​ര​ട്ടി പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ​ത്തി സ​ബ് ഇ​ൻ​സ്പെ​ക്ട​ർ​മാ​രാ​യ സി​ദ്ധി​ഖ് അ​ബ്ദു​ൾ കാ​ദ​ർ , രാ​മു ബാ​ല​ച​ന്ദ്ര ബോ​സ് എ​ന്നി​വ​രു​ടെ സാ​ന്നി​ധ്യ​ത്തി​ൽ ഉ​ട​മ​സ്ഥ​ന് സ്വ​ർ​ണ്ണ​മാ​ല തി​രി​ച്ചേ​ൽ​പ്പി​ക്കു​ക​യു​മാ​യി​രു​ന്നു.