കാ​റു​ക​ൾ കൂ​ട്ടി​യി​ടി​ച്ച് ഓ​ട്ടോ​റി​ക്ഷ​യി​ൽ ഇ​ടി​ച്ചുക​യ​റി
Wednesday, September 11, 2019 12:58 AM IST
മ​തി​ല​കം: ദേ​ശീ​യ​പാ​ത 66 മ​തി​ല​കം ബ്ലോ​ക്ക് ഓ​ഫീ​സി​നു സ​മീ​പം കാ​റു​ക​ൾ കൂ​ട്ടി​യി​ടി​ച്ച് ഓ​ട്ടോ​റി​ക്ഷ​യി​ൽ ഇ​ടി​ച്ചുക​യ​റി. അ​പ​ക​ട​ത്തി​ൽ ര​ണ്ടുപേ​ർ​ക്ക് പ​രി​ക്കേ​റ്റു. പെ​രി​ങ്ങോ​ട്ടു​ക്ക​ര പൊ​ന്ന​ന്പ​ല​ത്ത് വീ​ട്ടി​ൽ സു​രേ​ഷ് ബാ​ബു (63), തി​രു​വ​ന​ന്ത​പു​രം ശീ ​ധ​ന്യ​യി​ൽ സു​ന്ദ​ര​ന്‍റെ മ​ക​ൻ അ​ജി​ത് കു​മാ​ർ (48) എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത് . ഇ​വ​രെ പു​ന്ന​ക്ക ബ​സാ​ർ ആ​ക്ട്സ് പ്ര​വ​ർ​ത്ത​ക​ർ കൊ​ടു​ങ്ങ​ല്ലൂ​ർ മെ​ഡി​ക്കെ​യ​ർ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ഇന്നലെ രാ​വി​ലെ ഏഴു മ​ണി​യോ​ടെ​യാ​യി​രു​ന്നു അ​പ​ക​ടം.
മു​കാം​ബി​ക​യി​ൽ ക്ഷേ​ത്രദ​ർ​ശ​ന​ത്തി​നു പോ​കു​ക​യാ​യി​രു​ന്ന അ​ജി​ത് കു​മാ​റും കു​ടും​ബ​വും സ​ഞ്ച​രി​ച്ചി​രു​ന്ന ആ​ഡം​ബ​ര കാ​ർ എ​റ​ണാ​കു​ള​ത്തേ​ക്ക് പോ​കു​ന്ന ടാ​ക്സികാ​റി​ൽ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. റോ​ഡ​രു​കി​ൽ ഒ​തു​ക്കി​യി​ട്ടി​രു​ന്ന മ​തി​ല​കം ക​ല്ല​റ​യ്ക്ക​ൽ നാ​സ​റി​ന്‍റെ ഓ​ട്ടോ​റി​ക്ഷ​യി​ലാ​ണ് കാ​റു​ക​ൾ ഇ​ടി​ച്ചു ക​യ​റി​യ​ത്. നാ​ട്ടു​കാ​രും പോ​ലീ​സു​മാ​ണ് ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ന​ട​ത്തി​യ​ത്. കാ​ർ ഓ​ടി​ച്ചി​രു​ന്ന അ​ജി​ത് കു​മാ​ർ ഉ​റ​ങ്ങിപ്പോ​യ​താ​ണ് അ​പ​ക​ട കാ​ര​ണ​മെ​ന്ന് പ​റ​യു​ന്നു. മ​തി​ല​കം പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി​യി​രു​ന്നു.