ഭി​ക്ഷാ​ട​ന​ക്കാ​രി​യാ​യ വൃ​ദ്ധ​യു​ടെ പ​ണം ക​വ​ർ​ന്ന​യാ​ൾ മ​ണി​ക്കൂ​റു​ക​ൾ​ക്ക​കം പി​ടി​യി​ൽ
Wednesday, September 11, 2019 1:00 AM IST
ഇ​രി​ങ്ങാ​ല​ക്കു​ട: ചെ​റി​യ ജോ​ലി​ക​ൾ ചെ​യ്തും വ​ഴി​യോ​ര​ങ്ങ​ളി​ൽ കി​ട​ന്നു​റ​ങ്ങി​യും ജീ​വി​ച്ചു​പോ​രു​ന്ന തൊ​ണ്ണൂ​റ് വ​യ​സ്സി​ല​ധി​കം പ്രാ​യ​മു​ള്ള വ്യ​ദ്ധ​യു​ടെ പ​ണം ക​വ​ർ​ന്ന പ്ര​തി മ​ണി​ക്കൂ​റു​ക​ൾ​ക്ക​കം പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യി. ആ​സാ​ദ് റോ​ഡി​ൽ ജ​വ​ഹ​ർ കോ​ള​നി​യി​ൽ താ​മ​സി​ക്കു​ന്ന കാ​ര്യ​ങ്ങാ​ട്ടി​ൽ പ​ത്മ​നാ​ഭ​ൻ (60) നെ​യാ​ണ് എ​സ്.​ഐ. കെ.​എ​സ്. സു​ബി​ന്തും സം​ഘ​വും അ​റ​സ്റ്റ് ചെ​യ്ത​ത്.
ചൊ​വ്വാ​ഴ്ച രാ​വി​ലെ​യാ​ണ് തി​രു​നെ​ൽ​വേ​ലി സ്വ​ദേ​ശി മു​നി​യ​മ്മ​യു​ടെ കൈ​യ്യി​ൽ നി​ന്നും 22,000 രൂ​പ പ്ര​തി ക​വ​ർ​ന്ന​ത്. വ​ഴി​വ​ക്കി​ൽ ഇ​രു​ന്ന് ക​ര​യു​ക​യാ​യി​രു​ന്ന മു​നി​യ​മ്മ​യോ​ട് കാ​ര്യ​ങ്ങ​ൾ ചോ​ദി​ച്ച​റി​ഞ്ഞ ചാ​രി​റ്റി പ്ര​വ​ർ​ത്ത​ക​ൻ നൗ​ഷാ​ദ് പോ​ലീ​സി​ൽ വി​വ​ര​മ​റി​യി​ക്കു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് സി.​സി.​ടി.​വി. ദ്യ​ശ്യ​ങ്ങ​ളു​ടേ​യും മ​റ്റും അ​ടി​സ്ഥാ​ന​ത്തി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ വൈ​കീ​ട്ട് അ​ഞ്ചു​മ​ണി​യോ​ടെ പ്ര​തി​യെ വീ​ട്ടി​ൽ നി​ന്നും പോ​ലീ​സ് പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു.
ഇ​രി​ങ്ങാ​ല​ക്കു​ട സ്റ്റേ​ഷ​നി​ൽ മാ​ത്രം മൂ​ന്ന് മോ​ഷ​ണ​കേ​സി​ൽ ഇ​യാ​ൾ പ്ര​തി​യാ​ണെ​ന്നും മോ​ഷ​ണ​ക്കു​റ്റ​ത്തി​ന് ശി​ക്ഷി​ക്ക​പ്പെ​ട്ട് ജ​യി​ലി​ൽ നി​ന്നും പു​റ​ത്തി​റ​ങ്ങി​യി​ട്ട് അ​ധി​കം നാ​ളാ​യി​ട്ടി​ല്ലെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു.
പോ​ലീ​സു​കാ​രാ​യ ഫൈ​സ​ൽ, ബി​നു പൗ​ലോ​സ്, സു​നേ​ഷ്, നി​തി​ൻ, കി​ഷോ​ർ എ​ന്നി​വ​രും അ​ന്വേ​ഷ​ണ​സം​ഘ​ത്തി​ൽ ഉ​ണ്ടാ​യി​രു​ന്നു.