സു​ര​ക്ഷ​ാവേ​ലി സ്ഥാ​പി​ച്ചു
Wednesday, September 11, 2019 1:00 AM IST
കൊ​ട​ക​ര: ഉ​ളു​ന്പ​ത്തു​കു​ന്നി​ൽ ദേ​ശീ​യ​പാ​ത​യോ​ര​ത്ത് സു​ര​ക്ഷാഭി​ത്തി സ്ഥാ​പി​ച്ചു. ഈ ​മേ​ഖ​ല​യി​ൽ അ​പ​ക​ട​ങ്ങ​ൾ നി​ത്യ​സം​ഭ​മാ​യ സാ​ഹ​ച​ര്യ​ത്തി​ലാ​ണ് സു​ര​ക്ഷാവേ​ലി സ്ഥാ​പി​ക്കാ​ൻ അ​ധി​കൃ​ത​ർ ന​ട​പ​ടി​യെ​ടു​ത്ത​ത്. സ​ർ​വീ​സ് റോ​ഡ് നി​ർ​മി​ച്ചി​ട്ടി​ല്ലാ​ത്ത ഈ ​ഭാ​ഗ​ത്ത് റോ​ഡ​രി​കി​ൽ താ​ഴ്ച്ച​യാ​യ​തി​നാ​ൽ അ​പ​ക​ട സാ​ധ്യ​ത കൂ​ടു​ത​ലാ​ണ്. അ​പ​ക​ട​ത്തി​ൽ പെ​ട്ട പ​ല വാ​ഹ​ന​ങ്ങ​ളും പ​ത്ത​ടി​യോ​ളം താ​ഴ്ച​യി​ലേ​ക്ക് മ​റി​യു​ന്ന​തും പ​തി​വാ​ണ്. അ​പ​ക​ട​ങ്ങ​ൾ വ​ർ​ധി​ച്ചി​ട്ടും ഇ​വി​ടെ സ​ർ​വീ​സ് റോ​ഡ് നി​ർ​മി​ക്കാ​നോ സു​ര​ക്ഷ വേ​ലി സ്ഥാ​പി​ക്കാ​നോ ദേ​ശീ​യപാ​ത അ​ധി​കൃ​ത​ർ ത​യ്യാ​റാ​കാ​ത്ത​ത് പ്ര​തി​ഷേ​ധ​ത്തി​നി​ട​യാ​ക്കി​യി​രു​ന്നു. ഇ​തേ തു​ട​ർ​ന്നാ​ണ് കൊ​ട​ക​ര​യി​ൽ നി​ന്ന് തൃ​ശൂ​ർ ഭാ​ഗ​ത്തേ​ക്കു​ള്ള റോ​ഡ​രി​കി​ലെ താ​ഴ്ച​യു​ള്ള ഭാ​ഗ​ത്ത് സു​ര​ക്ഷ വേ​ലി സ്ഥാ​പി​ച്ചി​രി​ക്കു​ന്ന​ത്.