‘തൃപ്രയാർ ജ​ലോ​ത്സ​വം സ​ർ​ക്കാ​ർ ഏ​റ്റെ​ടു​ക്ക​ണം’
Wednesday, September 11, 2019 1:03 AM IST
തൃ​പ്ര​യാ​ർ: ആ​റ​ന്മു​ള്ള വ​ള്ളം​ക​ളി​യോ​ടൊ​പ്പം 1960 മു​ത​ൽ ആ​രം​ഭി​ച്ച തൃ​പ്ര​യാ​ർ ജ​ലോ​ത്സ​വം സ​ർ​ക്കാ​രി​ന്‍റെ ജ​ലോ​ത്സ​വ പ​ട്ടി​ക​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി ഏ​റ്റെ​ടു​ത്തു ന​ട​ത്ത​ണ​മെ​ന്ന് ആ​വ​ശ്യ​മു​യ​രു​ന്നു. ച​രി​ത്ര​വും പ്ര​കൃ​തി​ഭം​ഗി​യും ഒ​ത്തി​ണ​ങ്ങി​യ തൃ​പ്ര​യാ​ർ ജ​ലോ​ത്സ​വ​ത്തെ സ​ർ​ക്കാ​ർ പ​രി​ഗ​ണി​ച്ചാ​ൽ വ​രും​വ​ർ​ഷ​ങ്ങ​ളി​ൽ കേ​ര​ള​ത്തി​ലെ മി​ക​ച്ച ജ​ലോ​ത്സ​വ​മാ​യി മാ​റു​മെ​ന്ന് ചൂ​ണ്ടി​ക്കാ​ണി​ക്ക​പ്പെ​ടു​ന്നു.
വീ​തി​യും ആ​ഴ​വും ഏ​റെ​യു​ള്ള കാ​നോ​ലി​ക​നാ​ലി​ൽ ച​ന്പ​ക്കു​ളം, ആ​റ​ന്മു​ള ജ​ലോ​ത്സ​വ​ങ്ങ​ൾ പോ​ലെ മി​ക​ച്ച​രീ​തി​യി​ൽ സ​ർ​ക്കാ​രി​നു ജ​ലോ​ത്സ​വം ന​ട​ത്താം. പ്ര​സി​ദ്ധ​മാ​യ ത​പ്ര​യാ​ർ ക്ഷേ​ത്ര​ത്തി​ന്‍റെ മു​ൻ​വ​ശ​ത്ത് ന​ട​ക്കു​ന്ന ജ​ലോ​ത്സ​വ​വ​മെ​ന്ന അ​പൂ​ർ​വ​ത​യും തൃ​പ്ര​യാ​ർ ജ​ലോ​ത്സ​വ​ത്തി​നു​ണ്ട്.
നി​ല​വി​ൽ ഇ​രു​ട്ടു​കു​ത്തി ചു​രു​ള​ൻ വ​ള്ള​ങ്ങ​ളാ​ണ് തൃ​പ്ര​യാ​ർ ജ​ലോ​ത്സ​വ മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ക്കു​ന്ന​ത്. സം​സ്ഥാ​ന സ​ർ​ക്കാ​ർ ഏ​റ്റെ​ടു​ത്താ​ൽ ചു​ണ്ട​ൻ വ​ള്ള​ങ്ങ​ളെ കൂ​ടി പ​ങ്കെ​ടു​പ്പി​ക്കാം. കൂ​ടു​ത​ൽ കാ​ണി​ക​ളും വി​നോ​ദ​സ​ഞ്ചാ​രി​ക​ളു​മെ​ത്തും. തീ​ര​ദേ​ശ മേ​ഖ​ല​യി​ൽ സ​ർ​ക്കാ​രി​ന്‍റെ കാ​യ​ലോ​ര ഗ്രാ​മീ​ണ ടൂ​റി​സ​വി​ക​സ​ന​ത്തി​നു സാ​ധ്യ​ത​ക​ൾ വ​ർ​ധി​ക്കും. ക​ണ്ട​ശാം​ക​ട​വ് ജ​ലോ​ത്സ​വം സ​ർ​ക്കാ​ർ ഏ​റ്റെ​ടു​ത്ത് ചീ​ഫ് മി​നി​സ്റ്റേ​ഴ്സ് ഏ​വ​ർ റോ​ളിം​ഗ് ട്രോ​ഫി ഏ​റ്റെ​ടു​ത്ത​പ്പോ​ൾ ചു​ണ്ട​ൻ വ​ള്ള​ങ്ങ​ൾ പ​ങ്കെ​ടു​ക്കു​ന്നു​ണ്ട്.
എ​ൽ​ഡി​എ​ഫ് സ​ർ​ക്കാ​ർ നി​ല​വി​ൽ വ​ന്ന​ശേ​ഷം ജി​ല്ലാ പ​ഞ്ചാ​യ​ത്ത്, അ​ന്തി​ക്കാ​ട് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ഓ​രോ ല​ക്ഷം രൂ​പ വീ​ത​വും സ​മീ​പ​ത്തെ മ​റ്റു പ​ഞ്ചാ​യ​ത്തു​ക​ളും ധ​ന​സ​ഹാ​യം ന​ൽ​കു​ന്നു​ണ്ട്. ഇ​തും കൂ​ടി ക​ണ​ക്കി​ലെ​ടു​ത്താ​ൽ സ​ർ​ക്കാ​രി​ന് ഏ​റ്റെ​ടു​ത്ത് ന​ട​ത്താ​വു​ന്ന​താ​ണെ​ന്ന് ചൂ​ണ്ടി​ക്കാ​ണി​ക്ക​പ്പെ​ടു​ന്നു.