പുഴ​യി​ൽ ചാ​ടി വ​യോ​ധി​ക​ൻ മ​രി​ച്ചു
Tuesday, September 17, 2019 10:15 PM IST
പു​തു​ക്കാ​ട്: വ​ര​ന്ത​ര​പ്പി​ള്ളി തോ​ട്ടു​മു​ഖ​ത്ത് കു​റു​മാ​ലി​പ്പു​ഴ​യി​ൽ ചാ​ടി​യ വ​യോ​ധി​ക​ൻ മ​രി​ച്ചു. വ​ര​ന്ത​ര​പ്പി​ള്ളി കോ​ര​നൊ​ടി ക​ണ്ണൂ​ക്കാ​ട​ൻ ബാ​ല​കൃ​ഷ്ണ​ൻ (67) ആ​ണ് മ​രി​ച്ച​ത്. പു​ഴ​യി​ൽ ചാ​ടു​ന്ന​തു ക​ണ്ട നാ​ട്ടു​കാ​ർ ബാ​ല​കൃ​ഷ്ണ​നെ ക​ര​ക്കെ​ത്തി​ച്ച് വേ​ലൂ​പ്പാ​ട​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. പു​തു​ക്കാ​ട് നി​ന്ന് ഫ​യ​ർ​ഫോ​ഴ്സും സ്ഥ​ല​ത്തെ​ത്തി​യി​രു​ന്നു. വ​ര​ന്ത​ര​പ്പി​ള്ളി പോ​ലീ​സ് മേ​ൽ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു.