ശാ​ന്തി​പു​രം ബാ​ർ വി​രു​ദ്ധ സ​മ​രം ജ​ന​പ​ങ്കാ​ളി​ത്തംകൊ​ണ്ട് ശ്ര​ദ്ധേ​യ​മാ​കു​ന്നു
Monday, October 7, 2019 12:36 AM IST
കൊ​ടു​ങ്ങ​ല്ലൂ​ർ: ശാ​ന്തി​പു​രം ബാ​ർ വി​രു​ദ്ധ സ​മ​രം ജ​ന​പ​ങ്കാ​ളി​ത്തംകൊ​ണ്ട് ശ്ര​ദ്ധേ​യ​മാ​കു​ന്നു. കേ​ര​ള മ​ദ്യ​നി​രോ​ധ​ന സ​മി​തി സം​സ്ഥാ​ന ക​മ്മ​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ക്കു​ന്ന ഐ​ക്യ​ദാ​ർ​ഢ്യ സ​ത്യഗ്ര​ഹം അ​ഞ്ചാം ദി​വ​സം പി​ന്നി​ടു​ന്നു. സ​മ​ര​പ്പ​ന്ത​ലി​ൽ ന​ട​ന്ന യോ​ഗം മു​ൻ പാ​ള​യം ഇ​മാം ഡോ.​ യൂ​സ​ഫ് മു​ഹ​മ്മ​ദ് ന​ദ്‌വി ​ഉ​ദ്ഘാ​ട​നം ചെ​യ്തു.
ഖ​ദീ​ജ ന​ർ​ഗീ​സ്, സ​ൽ​മ സ​ലാം എ​ന്നി​വ​ർ സം​സാ​രി​ച്ചു. സാ​യാ​ഹ്ന സ​ത്യഗ്രഹം യൂ​ത്ത് ലീ​ഗ് നേ​താ​വ് ടി.​എ. ഫ​ഹ​ദ് ഉ​ദ്ഘാ​ട​നം ചെ​യ്തു. കെ.​എം. ഷാ​നി​ർ, അ​ശ​റ​ഫ് ല​ത്തീ​ഫി, നെ​ജു ഇ​സ്മ​യി​ൽ, പു​ഷ്ക്ക​ല വേ​ണു രാ​ജ് എ​ന്നി​വ​ർ സം​സാ​രി​ച്ചു.