രാ​മ​ൻ​കു​ളം കു​ടി​വെ​ള്ള പ​ദ്ധ​തി യാ​ഥാ​ർ​ഥ്യ​മാ​കു​ന്നു
Monday, October 7, 2019 12:38 AM IST
എ​ട​ത്തി​രു​ത്തി: പ​ഞ്ചാ​യ​ത്തി​ൽ രാ​മ​ൻ​കു​ളം കു​ടി​വെ​ള്ള പ​ദ്ധ​തി യാ​ഥാ​ർ​ഥ്യ​മാ​കു​ന്നു. കു​ടി​വെ​ള്ള ക്ഷാ​മം രൂ​ക്ഷ​മാ​യു​ള്ള എ​ട​ത്തു​രു​ത്തി പ​ഞ്ചാ​യ​ത്ത് 5, 6 വാ​ർ​ഡു​ക​ളി​ലെ കു​ടി​വെ​ള്ള വി​ത​ര​ണ​ത്തി​നാ​യി ന​ട​പ്പി​ലാ​ക്കു​ന്ന പ​ദ്ധ​തി​യാ​ണി​ത്.
നാ​ട്ടി​ക ഫ​ർ​ക്ക ശു​ദ്ധ​ജ​ല വി​ത​ര​ണ പ​ദ്ധ​തി​യി​ൽ നി​ന്നും ശു​ദ്ധ​ജ​ല വി​ത​ര​ണം ന​ട​ത്തു​ന്ന 4,5,6,14 വാ​ർ​ഡു​ക​ൾ രൂ​ക്ഷ​മാ​യ കു​ടി​വെ​ള്ള​ക്ഷാ​മം നേ​രി​ടു​ന്ന​വ​യാ​ണ്. ഇ​തി​ൽ പ്ര​തി​സ​ന്ധി ഏ​റ്റ​വും രൂ​ക്ഷ​മാ​യ 5,6 വാ​ർ​ഡു​ക​ളി​ലേ​ക്കു വെ​ള്ള​മെ​ത്തി​ച്ചു ക്ഷാ​മം തീ​ർ​ക്കു​ന്ന​തി​നാ​ണു പ്ര​ഥ​മ പ​രി​ഗ​ണ​ന ന​ൽ​കു​ന്ന​ത്. പ​ദ്ധ​തി വി​ജ​യ​ക​ര​മാ​യി പൂ​ർ​ത്തീ​ക​രി​ച്ചാ​ൽ ജ​ല​ല​ഭ്യ​ത​യ്ക്ക​നു​സ​രി​ച്ച് മ​റ്റു ര​ണ്ടു വാ​ർ​ഡു​ക​ളി​ലേ​യ്ക്കും പ​ദ്ധ​തി വ്യാ​പി​പ്പി​ക്കും.
ചെ​ന്ത്രാ​പ്പി​ന്നി അ​ലു​വ​ തെ​രു​വി​ലു​ള്ള രാ​മ​ൻ​കു​ള​ത്തി​ൽ 3.6 ഡ​യാ​മീ​റ്റ​ർ ഉ​ള്ള കി​ണ​ർ, പ​ന്പ് ഹൗ​സ്, പ്ര​ഷ​ർ ഫി​ൽ​ട്ട​ർ, മോ​ട്ടോ​ർ പ​ന്പ് സെ​റ്റ് എ​ന്നി​വ സ്ഥാ​പി​ച്ച് കു​ടി​വെ​ള്ള വി​ത​ര​ണം സാ​ധ്യ​മാ​ക്കാ​നാ​ണ് പ​ദ്ധ​തി വി​ഭാ​വ​നം ചെ​യ്യു​ന്ന​ത്.
ഇ​തി​ൽ​നി​ന്നും 90 എം​എം വ്യാ​ സ​മു​ള്ള പൈ​പ്പ് 3348 മീ​റ്റ​ർ നീ​ള​ത്തി​ലും 110 എം​എം വ്യാ​സ​മു​ള്ള പൈ​പ്പ് 204 നീ​ള​ത്തി​ലും ഇ​ട്ട് വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ലെ എട്ടു സ്ഥ​ല​ങ്ങ​ളി​ൽ പൊ​തു​ടാ​പ്പു​ക​ൾ സ്ഥാ ​പി​ച്ച് കു​ടി​വെ​ള്ളം വി​ത​ര​ണം ചെ​യ്യും. 20,000 ലി​റ്റ​ർ വെ​ള്ളം മ​ണി​ക്കൂ​റി​ൽ പ​ന്പ് ചെ​യ്യാ​ൻ സാ​ധി​ക്കു​മെ​ന്നാ​ണ് പ്രാ​ഥ​മി​ക വി​ല​യി​രു​ത്ത​ൽ.
ഇ.​ടി. ടൈ​സ​ണ്‍ എം​എ​ൽ​എയുടെ പ്രാ​ദേ​ശി​ക വി​ക​സ​ന ഫ​ണ്ടി​ൽ നി​ന്ന് അ​നു​വ​ദി​ച്ച 72 ല​ക്ഷം രൂ​പ​യാ​ണ് അ​ട​ങ്ക​ൽ തു​ക. വാ​ട്ട​ർ അ​ഥോ​റി​റ്റി​ക്കാ​ണു നി​ർ​മാണ​ച്ചു​മ​ത​ല. ക​മ്മീ​ഷ​ൻ ചെ​യ്തു പ​ണി പൂ​ർ​ത്തീ​ക​രി​ച്ചാ​ലു​ട​ൻ പ​ഞ്ചാ​യ​ത്തി​നു കൈ​മാ​റും.
കി​ണ​ർ, പ​ന്പ് ഹൗ​സ്, പൈ​പ്പ് ലൈ​ൻ ടെ​ൻ​ഡ​ർ ന​ട​പ​ടി​ക​ൾ പൂ​ർ​ത്തീ​ക​രി​ച്ച് ക​രാ​റു​കാ​ര​നെ പ​ണി ഏ​ല്പി​ച്ചി​ട്ടു​ണ്ട്. കൂ​ടാ​തെ ഫി​ൽ​ട്ട​ർ യൂ​ണി​റ്റി​ന്‍റെ ടെ​ണ്ട​ർ ന​ട​പ​ടി​ക​ളും ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.
പ്ര​ള​യം മൂ​ല​മു​ണ്ടാ​യ വെ​ള്ള​ക്കെ​ട്ട് ഏ​റ്റ​വും രൂ​ക്ഷ​മാ​യ പ്ര​ദേ​ശ​മാ​യ​തി​നാ​ൽ പ​ല​യി​ട​ത്തും പൈ​പ്പ് ഇ​ടു​ന്ന​തി​നു സാ​ങ്കേ​തി​ക ത​ട​സം നി​ല​നി​ൽ​ക്കു​ന്നു​ണ്ടെ​ങ്കി​ലും ഈ മാ​സം അ​വ​സാ​ന​ത്തോ​ടെ നി​ർ​മാ​ണ​പ്ര​വൃ​ത്തി​ക​ൾ ആ​രം​ഭി​ക്കു​മെ​ന്ന് വാ​ട്ട​ർ അ​ഥോറി​റ്റി എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻജിനീ​യ​ർ സു​രേ​ഷ് ബാ​ബു അ​റി​യി​ച്ചു.​ പ​ദ്ധ​തി​യു​ടെ നി​ർ​മാ ണോ​ദ്ഘാ​ട​നം 24ന് ​രാ​വി​ലെ 10 ന് ജ​ല​വി​ഭ​വ മ​ന്ത്രി കെ. ​കൃ​ഷ്ണ​ൻ​കു​ട്ടി നി​ർ​വ​ഹി​ക്കും.
ചെ​ന്ത്രാ​പ്പി​ന്നി ഈ​സ്റ്റി​ൽ ന​ട​ന്ന സം​ഘാ​ട​ക സ​മി​തി രൂ​പീ​ക​ര​ണ യോ​ഗം ഇ.​ടി. ടൈ​സ​ണ്‍ എം എ​ൽഎ ഉ​ദ്ഘാ​ട​നം ചെ​യ്തു. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ബൈ​ന പ്ര​ദീ​പ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വൈ​സ് പ്ര​സി​ഡ​ന്‍റ് എ.​വി.​ സ​തീ​ഷ്, സെ​ക്ര​ട്ട​റി ടി.​എ​ഫ്.​ സെ​ബാ​സ്റ്റ്യ​ൻ, വാ​ട്ട​ർ അ​ഥോറി​റ്റി എ​ക് സി​ക്യൂ​ട്ടീ​വ് എ​ൻജിനീ​യ​ർ കെ.​ കെ.​ സു​രേ​ഷ് ബാ​ബു, ജ​ന​പ്ര​തി​നി​ധി​ക​ൾ രാ​ഷ്ട്രീ​യ ക​ക്ഷി നേ​താ​ ക്ക​ൾ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.