എ​ൻഎ​സ്എ​സ് ക​ര​യോ​ഗം വാ​ർ​ഷി​ക പൊ​തു​യോ​ഗം
Monday, October 7, 2019 12:38 AM IST
എ​രു​മ​പ്പെ​ട്ടി: 3940ാം ​ന​ന്പ​ർ കു​ട്ട​ഞ്ചേ​രി എ​ൻഎ​സ്എ​സ് ക​ര​യോ​ഗം വാ​ർ​ഷി​ക പൊ​തു​യോ​ഗം കൃ​ഷ്ണ​ൻ​കു​ട്ടി നാ​യ​രു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്നു. യോ​ഗ​ത്തി​ൽ മു​ര​ളി വ​ട​ക്കൂ​ട്ട് സ്വാ​ഗ​തം പ​റ​ഞ്ഞു. ഉ​ദ്ഘ​ട​നം എൻഎസ്എസ് ​താ​ലൂ​ക്ക് വൈ​സ് പ്ര​സി​ഡ​ന്‍റ് ​ര​വീ​ന്ദ്ര​ൻ നി​ർ​വ​ഹി​ച്ചു.
എൻഎസ്എസ് ​​പ്ര​തി​നി​ധി സ​ഭ അം​ഗം ​രാ​മ​കൃ​ഷ്ണ​ൻ മു​ഖ്യ അ​തിഥി​​യാ​യി​രു​ന്നു. പു​തി​യ ഭാ​ര​വാ​ഹി​ക​ളാ​യി കൃ​ഷ്ണ​ൻകു​ട്ടി നാ​യ​ർ, സെ​ക്ര​ട്ട​റി മു​ര​ളി വ​ടു​ക്കൂ​ട്ട്, ട്രഷ​​റർ ​ച​ന്ദ്രി​ക കാ​വ്ങ്ക​ൽ എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു.

ശ​വ​സം​സ്കാ​ര ച​ട​ങ്ങ്
ന​ട​ത്തി പ്ര​തി​ഷേ​ധി​ച്ചു

മ​ണ്ണു​ത്തി: മ​ണ്ണു​ത്തി വ​ട​ക്ക​ഞ്ചേ​രി ദേ​ശീ​യ​പാ​ത സ​ഞ്ചാ​ര​യോ​ഗ്യ​മാ​ക്ക​ണം, കെഎംസി ​ക​ന്പ​നി​യെ ക​രിന്പ​ട്ടി​ക​യി​ൽ ഉ​ൾ​പ്പെ​ടു​ത്ത​ണം, ദേ​ശീ​യ​പാ​ത​യി​ലെ അ​പ​ക​ട​മ​ര​ണ​ങ്ങ​ൾ​ക്ക് എ​ൻ​എ​ച്ച്എഐ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കെ​തി​രെ കൊ​ല​ക്കു​റ്റ​ത്തി​ന് കേ​സ് എ​ടു​ക്ക​ണം എ​ന്നീ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ച് പി​ഡിപി ഒ​ല്ലൂ​ർ നി​യോ​ജ​ക​മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃത്വ​ത്തി​ൽ പ്ര​തീകാ​ത്മ​ക​മാ​യി ശ​വ​സം​കാ​രച​ട​ങ്ങ് ന​ട​ത്തി. മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് മ​ജി​ത് മു​ല്ല​ക്ക​ര അ​ധ്യ​ക്ഷ​ത വ​ഹി​ച്ച ച​ട​ങ്ങി​ൽ സെ​ക്ര​ട്ട​റി സു​ബൈ​ദ​ർ ഒ​ല്ലു​ക്ക​ര, രാ​ജി​മ​ണി, ജെ​ൻ​സ​ണ്‍ ആ​ല​പ്പാ​ട്,നൗ​ക്ഷാ​ദ് കാ​ക്കാ​ട് എ​ന്നി​വ​ർ സം​സാ​രി​ച്ചു.