മെ​ഡി​ക്ക​ൽ കോ​ള​ജ് പ​രി​സ​രം ശു​ചീ​ക​രി​ച്ച് കെ​സി​വൈ​എം
Monday, October 7, 2019 12:38 AM IST
തൃ​ശൂ​ർ: മ​ഹാ​ത്മാ​ഗാ​ന്ധി​യു​ടെ 150-ാം ജന്മദി​നാ​ഘോ​ഷ​ത്തോ​ട​നു​ബ​ന്ധി​ച്ച് ഗ​വ. മെ​ഡി​ക്ക​ൽ കോ​ള​ജ് പ​രി​സ​രം ശു​ചീ​ക​രി​ച്ച് അ​തി​രൂ​പ​ത കെ​സി​വൈ​എം പ്ര​വ​ർ​ത്ത​ക​ർ. അ​ന്പ​തോ​ളം പേ​ർ ചേ​ർ​ന്നാ​ണ് രോ​ഗി​ക​ളു​ടെ ക​ഴു​കി​യ വ​സ്ത്ര​ങ്ങ​ൾ ഉ​ണ​ക്കാ​ൻ ഇ​ടു​ന്ന കാ​ടു​പി​ടി​ച്ചു കി​ട​ന്ന സ്ഥ​ലം വൃ​ത്തി​യാ​ക്കി ന​ൽ​കി​യ​ത്. കെ​സി​വൈ​എം അ​തി​രൂ​പ​ത ഡ​യ​റ​ക്ട​ർ ഫാ. ​ഡി​റ്റോ കൂ​ള ഉ​ദ്ഘാ​ട​നം ചെ​യ്തു.
അ​തി​രൂ​പ​ത പ്ര​സി​ഡ​ന്‍റ് സാ​ജ​ൻ ജോ​സ്, ജ​ന​റ​ൽ സെ​ക്ര​ട്ട​റി സാ​ജ​ൻ ജോ​യ്, ട്ര​ഷ​റ​ർ അ​ഖി​ൽ ജോ​സ്, വെ​ള​പ്പ​ായ പ​ള്ളി വി​കാ​രി ഫാ. ​ജോ​സ​ഫ് വൈ​ക്കാ​ട​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.
ജി​ഷാ​ദ് ജോ​സ്, ജി​യോ മാ​ഞ്ഞൂ​രാ​ൻ, എം.​പി. സി​ജോ, റോ​ണി അ​ഗ​സ്റ്റി​ൻ, ജോ​ത്സ​ന, ജി​മ, മ​രി​യ തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.