ഹാ​ജ​രാ​യി​ല്ല, മു​ൻ ക​ള​ക്ട​ർ കൗ​ശി​ഗ​നെ​തി​രേ വാ​റ​ന്‍റ്
Wednesday, October 9, 2019 12:53 AM IST
തൃ​ശൂ​ർ: മു​ൻ ജി​ല്ലാ ക​ള​ക്ട​ർ എം. ​കൗ​ശി​ഗ​ന് അ​റ​സ്റ്റു വാ​റ​ന്‍റ്. ഒ​രു കേ​സി​ൽ സ​മ​ൻ​സ് അ​യ​ച്ചി​ട്ടും നാ​ലു ത​വ​ണ ഹാ​ജ​രാ​കാ​തി​രു​ന്ന​തി​നു സി​ജെഎം കോ​ട​തി​യാ​ണ് വാ​റ​ന്‍റ് പു​റ​പ്പെ​ടു​വി​ച്ച​ത്.
വ​ട​ക്കാ​ഞ്ചേ​രി​യി​ൽ 23 സെ​ന്‍റ് പു​റ​ന്പോ​ക്കു ഭൂ​മി കൈ​യേ​റി പ​ണി​ത എ​ൻ​ജി​ഒ യൂ​ണി​യ​ൻ വ​ട​ക്കാ​ഞ്ചേ​രി ബ്രാ​ഞ്ച് ക​മ്മി​റ്റി ഓ​ഫീ​സ്, സ​ർ​ക്കാ​ർ ഉ​ദ്യോ​ഗ​സ്ഥ സ​ഹ​ക​ര​ണ സം​ഘം എ​ന്നീ ഓ​ഫീ​സു​ക​ൾ പൊ​ളി​പ്പി​ക്ക​ണ​മെ​ന്ന പ​രാ​തി​യി​ൽ ന​ട​പ​ടി​യെ​ടു​ക്കാ​തി​രു​ന്ന​തി​നെ ചോ​ദ്യം ചെ​യ്തു​ള്ള കേ​സി​ലാ​ണ് ന​ട​പ​ടി.
കു​മ​ര​നെ​ല്ലൂ​ർ സ്വ​ദേ​ശി കെ.​ടി. ബെ​ന്നി ന​ൽ​കി​യ ഹ​ർ​ജി​യി​ൽ ക​ള​ക്ട​ർ​ക്കു പു​റ​മേ, കു​ന്ന​കു​ളം ത​ഹ​സി​ൽ​ദാ​ർ ബ്രീ​ജ​കു​മാ​രി, അ​ഡീ​ഷ​ണ​ൽ ത​ഹ​സി​ൽ​ദാ​രാ​യി​രു​ന്ന ബേ​ബി, വി​ല്ലേ​ജ് ഓ​ഫീ​സ​റാ​യി​രു​ന്ന ജി​കേ​ഷ് മാ​ധ​വ​ൻ, എ​ൻ​ജി​ഒ യൂ​ണി​യ​ൻ ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി കൃ​ഷ്ണ​കു​മാ​ർ, സ​ഹ​ക​ര​ണ സം​ഘം പ്ര​സി​ഡ​ന്‍റ് എം.​പി. രാ​മ​നാ​ഥ് എ​ന്നി​വ​രാ​ണ് എ​തി​ർ​ക​ക്ഷി​ക​ൾ.