കൊരട്ടിമുത്തിയുടെ തിരുനാളിന് ഇന്നു കൊടിയേറും
Wednesday, October 9, 2019 12:55 AM IST
കൊര​ട്ടി: സു​പ്ര​സി​ദ്ധ മ​രി​യ​ൻ തീ​ർ​ത്ഥാ​ട​ന കേ​ന്ദ്ര​മാ​യ കൊ​ര​ട്ടി സെ​ന്‍റ് മേ​രീ​സ് ഫൊ​റോ​ന ദേ​വാ​ല​യ​ത്തി​ൽ അ​ത്ഭു​ത പ്ര​വ​ർ ത്ത​ക​യാ​യ കൊ​ര​ട്ടിമു​ത്തി​യു​ടെ തി​രു​നാ​ളി​ന് ഇ​ന്നു കൊ​ടിയേ​റും. വൈ​കീ​ട്ട് നാ​ലി​നു ന​ട​ക്കു​ന്ന ജ​പ​മാ​ല​യ്ക്കും ല​ദീഞ്ഞി​നും​ശേ​ഷം വി​കാ​രി ഫാ.​ അ​ബ്രാ ​ഹം ഓ​ലി​യാ​പ്പു​റ​ത്ത് കൊ​ടി​യേ​റ്റ് നി​ർ​വ​ഹി​ക്കും.
തു​ട​ർ​ന്ന് പ്ര​ദ​ക്ഷി​ണ​മാ​യി വി​ശ്വാസി​ക​ൾ ടൗ​ണ്‍ ക​പ്പേ​ള​യി​ൽ എ​ത്തി​ച്ചേ​രും. 5.30ന് ​ടൗ​ണ്‍ ക​പ്പേ​ള​യി​ൽ ന​ട​ക്കു​ന്ന ആ​ഘോ ഷ​മാ​യ പാ​ട്ടു​കു​ർ​ബാ​ന​യ്ക്ക് റ​വ. ഡോ. ​പീ​റ്റ​ർ ക​ണ്ണ​ന്പു​ഴ മു​ഖ്യ കാ​ർ​മി​ക​ത്വം വ​ഹി​ക്കും. റ​വ. ഡോ. ​പോ​ൾ കൈ​ത്തോട്ടു​ങ്ക​ൽ വ​ച​ന​സ​ന്ദേ​ശം ന​ൽ​കും. ദീ​പാ​ല​ങ്കാ​ര​ങ്ങ​ളു​ടെ സ്വി​ച്ച് ഓ​ണ്‍ ക​ർ​മ​വും ഇ​ന്നു ന​ട​ക്കും. 12, 13 തീ​യ​തി​ക​ളി​ലാ​ണ് തി​രു​നാ​ൾ.
19, 20 തീയ​തി​ക​ളി​ൽ എ​ട്ടാ​മി​ട​വും 26, 27 തീയ​തി​ക​ളി​ൽ പ​തി ന​ഞ്ചാ​മി​ട​വും ആ​ഘോ​ഷി​ക്കും. തി​രു​നാ​ളി​ന്‍റെ ഒ​രു​ക്ക​ങ്ങ​ൾ പൂ​ർ​ത്തി​യാ​യ​താ​യി വി​കാ​രി ഫാ. ​അ​ബ്രാ​ഹം ഓ​ലി​യാപ്പുറത്ത്, ​കൈ​ക്കാ​ര​ന്മാ​രാ​യ ബോ​ണി ജോ​സ​ഫ്, ജോ​യ് മ​റ്റ​ത്തി​ൽ, തി​രു​നാ​ൾ ക​ണ്‍​വീ​ന​ർ റി​ജോ റാ​ഫേ​ൽ, ജോ​യി​ന്‍റ് ക​ണ്‍​വീ​ന​ർ പ്രി​ൻ​സ് വാ​ച്ചാ​ലു​ക്ക​ൽ, കേ​ന്ദ്ര​സ​മി​തി വൈ​സ് ചെ​യ​ർ​മാ​ൻ ബെ​ന്നി ജോ​സ​ഫ്, പ​ബ്ലി​സി​റ്റി ക​ണ്‍​വീ​ന​ർ ജെ​യ്കോ പോ​ൾ എ​ന്നി​വ​ർ വാ​ർ​ത്താ സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.
മു​ത്തി​യു​ടെ പ്ര​ധാ​ന നേ​ർ​ച്ച​യാ​യ പൂ​വ​ൻ​കാ​യ നാ​ട്ടി​ൽനി​ന്നും ത​മി​ഴ്നാ​ട്ടി​ൽനി​ന്നു​മാ​യി 50 ട​ണ്‍ നാ​ലു ഘ​ട്ട​ങ്ങ​ളി​ലാ​യി സം​ഭ​രി​ക്കാ​ൻ ന​ട​പ​ടി സ്വീ​ക​രി​ച്ചി​ട്ടു​ണ്ട്. തി​രു​നാ​ളി​നെ​ത്തു​ന്ന ഭ​ക്ത​ജ​ന​ങ്ങ​ൾ​ക്ക് മു​ഴു​വ​ൻ സ​മ​യ മെ​ഡി​ക്ക​ൽ ടീ​മി​ന്‍റെ സേ​വ​നത്തി​നു പു​റ​മെ തി​രു​നാ​ളി​നെ​ത്തു​ന്ന വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങൾക്കട​ക്കം ഇ​ൻ​ഷ്വ​റ​ൻ​സ് പ​രി​ര​ക്ഷ​യും ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.
തീ​ർ​ത്ഥാ​ട​ക​രു​ടെ സൗ​ക​ര്യാ​ർ​ത്ഥം കൊ​ര​ട്ടി റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ കൂ​ടു​ത​ൽ ട്രെ​യി​നു​ക​ൾ​ക്ക് സ്റ്റോ​പ്പ് അ​നു​വ​ദി​ക്കാനും ​തി​രു​നാ​ൾദി​ന​ങ്ങ​ളി​ൽ സ്വ​കാ​ര്യ, കെ​എ​സ്ആ​ർ​ടി​സി പ്ര​ത്യേ​ക ബ​സ് സ​ർ​വീ​സു​ക​ൾ ഏ​ർ​പ്പെ​ടു​ത്താ​നും ന​ട​പ​ടി സ്വീ ​ക​രി​ച്ചി​ട്ടു​ണ്ട്.
നാ​ളെ റോ​സ​റി വി​ല്ലേ​ജ് ഡേ ​ആ​യി ആ​ഘോ​ഷി​ക്കും. വൈ ​കീ​ട്ട് അ​ഞ്ചിന് ​റോ​സ​റി വി​ല്ലേ​ജി​ൽ ന​ട​ക്കു​ന്ന ആ​ഘോ​ഷ​മാ​യ പാ​ട്ടു​കു​ർ​ബാ​ന​യ്ക്ക് ഫാ. ​സ​ജോ പ​ട​യാ​ട്ടി​ൽ കാർമികത്വം വഹിക്കും. ​തു​ട​ർ​ന്ന് നൊ​വേ​ന, ജ​പ​മാ​ല, ലു​ത്തി​നി​യ, പ്ര​ദ​ക്ഷി​ണം. 11 ന് ​ഇ​ട​വ​ക​ക്കാ​രു​ടെ പൂ​വ​ൻ​കു​ല സ​മ​ർ​പ്പ​ണം, 12 ന് ​രാ​വി​ലെ 5.30 ന് ​ന​ട​ക്കു​ന്ന ദി​വ്യ​ബ​ലി​യെ​ത്തു​ട​ർ​ന്ന് രൂ​പം എ​ഴു​ന്ന​ള്ളി​ച്ചുവയ്ക്ക​ലും പൂ​വ​ൻകു​ല വെ​ഞ്ച​രി​പ്പും ഉ​ണ്ടാ​യി​രി​ക്കും.
തി​രു​നാ​ൾദി​ന​മാ​യ 13 ന് ​പു​ല​ർ​ച്ചെ അ​ഞ്ചി​നു മു​ത്തി​യു​ടെ വ​ർ​ഷ​ത്തി​ൽ ഒ​രി​ക്ക​ൽമാ​ത്രം പു​റ​ത്തെ​ടു​ക്കു​ന്ന അ​ത്ഭു​ത രൂ​പം മ​ദ്ബ​ഹ​യി​ൽനി​ന്നും ഭ​ക്ത​ജ​ന​ങ്ങ​ൾ​ക്കു വ​ണ​ങ്ങു​ന്ന​തിനാ​യി രൂ​പ​പ്പു​ര​യി​ലേ​ക്ക്് എ​ഴു​ന്ന​ള്ളി​ച്ചു​വ​യ്ക്കും. രാ​വി​ലെ 10.30 ന് ​ആ​ഘോ​ഷ​മാ​യ തി​രു​നാ​ൾ പാ​ട്ടുു​കു​ർ​ബാ​ന, ഒ​ന്പ​തി​ന് ത​മി​ഴി​ലും 1. 30ന് ​ഇം​ഗ്ലീ​ഷി​ലും ദി​വ്യ​ബ​ലി ഉ​ണ്ടാ​യി​രി​ക്കും.
14, 15, 16, 17, 18 തീയ​തി​ക​ളി​ൽ ഉ​ച്ച​യ്ക്ക് 12 ന് ​മു​ത്തി​യു​ടെ ന​ട​യി​ൽ കു​ഞ്ഞു​ങ്ങ​ൾ​ക്കു ചോ​റൂ​ട്ടി​നും എ​ഴു​ത്തി​നി​രു​ത്തി​നും സൗ​ക​ര്യ​മു​ണ്ടാ​യി​രി​ക്കും. 18 ന് ​രാ​വി​ലെ 10.30 ന് ​കൊ​ര​ട്ടി​മു​ത്തിയുടെ മാ​ധ്യ​സ്ഥ​ത്താ​ൽ ല​ഭി​ച്ച കു​ഞ്ഞുപൈ​ത​ങ്ങ​ളു​ടെ സ​മ​ർ​പ്പണ​വും ഉ​ണ്ടാ​യി​രി​ക്കും.