കെഎ​സ്കെ​ടി​യു സ​മ്മേ​ള​നം ‌
Wednesday, October 9, 2019 12:55 AM IST
ചാ​വ​ക്കാ​ട്: കേ​ര​ള ക​ർ​ഷ​ക തൊ​ഴി​ലാ​ളി യൂ​ണി​യ​ൻ ചാ​വ​ക്കാ​ട് ഈ​സ്റ്റ് മു​നി​സി​പ്പ​ൽ സ​മ്മേ​ള​നം ന​ട​ത്തി. സിഐടിയു ഏരിയ സെക്രട്ടറി ടി.ടി. ശിവദാസ് ഉദ്ഘാടനം ചെയ്തു.
എ.​എ​ച്ച്.​അ​ക്ബ​ർ, പി.​വി.​സു​രേ​ഷ്കു​മാ​ർ, മാ​ലി​ക്കു​ളം അ​ബ്ബാ​സ്, പ്രീ​ജാ ദേ​വ​ദാ​സ്, ടി.​എ​സ്.​ദാ​സ​ൻ, പി.​എ​സ്.​അ​ശോ​ക​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ഭാ​ര​വാ​ഹി​ക​ളാ​യി പി.​എ​സ്.​അ​ശോ​ക​ൻ- പ്ര​സി​ഡ​ന്‍റ്, വി.​ജി.​ സി​ജി- സെ​ക്ര​ട്ട​റി, ബു​ഷ​റ ല​ത്തീ​ഫ്- ട്ര​ഷ​റ​ർ എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു.

ഇ​ടി​മി​ന്ന​ലി​ൽ നാ​ശ​ന​ഷ്ടം

പു​ന്ന​യൂ​ർ​ക്കു​ളം: ക​ഴി​ഞ്ഞ​ദി​വ​സ​മു​ണ്ടാ​യ ശ​ക്ത​മാ​യ ഇ​ടി​മി​ന്ന​ലി​ൽ വ​ൻ നാ​ശ​ന​ഷ്ട​ം. പ​ടി​ഞ്ഞാ​റെ ക​ല്ലൂ​ർ കൊ​ന്പ​ത്തേ​കാ​യി​ൽ അ​ബ്ദു​ൾ സ​ലാ​മി​ന്‍റെ വീ​ട്ടി​ലെ വാ​ഷിം​ഗ് മെ​ഷീ​ൻ പൊ​ട്ടി​ത്തെ​റി​ച്ചു. വീ​ടി​നും നാ​ശ​ന​ഷ്ട​മു​ണ്ടാ​യി. മെ​യി​ൻ സ്വി​ച്ചും മീ​റ്റ​ർ ബോ​ർ​ഡും ന​ശി​ച്ചു. മു​റ്റ​ത്തെ മൂ​ന്നു തെ​ങ്ങു​ക​ളും ര​ണ്ടു ക​വു​ങ്ങും ക​ത്തിന​ശി​ച്ചു.