വീ​ടു​ക​ൾ കം​പാ​ർ​ട്ടു​മെ​ന്‍റു​ക​ളാ​കു​ന്ന കാ​ല​ഘ​ട്ട​മാ​ണിത്: ടി.എൻ. പ്രതാപൻ
Wednesday, October 9, 2019 12:56 AM IST
ഗു​രു​വാ​യൂ​ർ: വീ​ടു​ക​ൾ കം​പാ​ർ​ട്ടു​മെ​ന്‍റു​ക​ളാ​കു​ന്ന കാ​ല​ഘ​ട്ട​ത്തി​ലൂ​ടെ​യാ​ണ് ഇ​പ്പോ​ൾ ക​ട​ന്നു​പോ​യി​ക്കൊ​ണ്ടി​രി​ക്കു​ന്ന​തെ​ന്ന് ടി.​എ​ൻ. പ്ര​താ​പ​ൻ എം​പി ഗു​രു​വാ​യൂ​രി​ൽ പ​റ​ഞ്ഞു. ഗു​രു​വാ​യൂ​ർ മെ​ട്രോ ലി​ങ്ക്സ് ഫാ​മി​ലി ക്ല​ബി​ന്‍റെ 20-ാം വാ​ർ​ഷി​ക​വും സ​മാ​ദ​ര​ണ​സ​ദ​സും ഉ​ദ്ഘാ​ട​നം ചെ​യ്തു സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ക്ല​ബ് പ്ര​സി​ഡ​ന്‍റ് ബാ​ബു വ​ർ​ഗീ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
മെ​ട്രോ അ​ഭി​ന​യ​ര​ത്ന പു​ര​സ്കാ​രം ന​ട​ൻ ശി​വ​ജി ഗു​രു​വാ​യൂ​രി​നും മാ​ധ്യ​മ​ര​ത്ന പു​ര​സ്കാ​ര​ങ്ങ​ൾ വി.​പി. ഉ​ണ്ണി​കൃ​ഷ്ണ​നും, കെ.​വി. സു​ബൈ​റി​നും സ​മ്മാ​നി​ച്ചു. 20-ാം വാ​ർ​ഷി​ക​ത്തി​ന്‍റെ ഭാ​ഗ​മാ​യി ന​ട​പ്പി​ലാ​ക്കു​ന്ന ഇ​രു​പ​തി​ന പ​ദ്ധ​തി ന​ഗ​ര​സ​ഭ അ​ധ്യ​ക്ഷ വി.​എ​സ്. രേ​വ​തി ഉ​ദ്ഘാ​ട​നം ചെ​യ്തു.
ആ​റു​ല​ക്ഷം രൂ​പ ചെ​ല​വി​ൽ ഭ​വ​ന നി​ർ​മാ​ണം, കാ​രു​ണ്യ ജാ​ല​കം പെ​ൻ​ഷ​ൻ, വി​ധ​വ പെ​ൻ​ഷ​ൻ, ബാ​ഡ്മി​ന്‍റ​ൻ അ​ക്കാ​ദ​മി തു​ട​ങ്ങി​യ​വ​യാ​ണ് ഇ​രു​പ​തി​ന പ​രി​പാ​ടി​യി​ൽ ന​ട​പ്പാ​ക്കു​ന്ന​ത്. ഗാ​ന​ര​ച​യി​താ​വ് റ​ഫീ​ഖ് അ​ഹ​മ്മ​ദ് മു​ഖ്യാ​തി​ഥി​യാ​യി.
ന​ഗ​ര​സ​ഭ വൈ​സ് ചെ​യ​ർ​മാ​ൻ കെ.​പി. വി​നോ​ദ്, കൗ​ണ്‍​സി​ല​ർ​മാ​രാ​യ ആ​ന്‍റോ തോ​മ​സ്, വ​ർ​ഗീ​സ് ചീ​ര​ൻ, ടി.​കെ. വി​നോ​ദ്കു​മാ​ർ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി രാ​ജേ​ഷ് ജാ​ക്ക്, സി.​പി. ജോ​യ്, ഗി​രീ​ഷ് ഗീ​വ​ർ, എം.​പി. ഹം​സ​കു​ട്ടി, ബി​ന്ദു ജെ​യ്സ​ൻ, ടി.​ഡി. വാ​സു​ദേ​വ​ൻ, ഒ.​വി. ര​തീ​ഷ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.