പൊതുമേഖലാ ബാങ്കുകൾ ജനങ്ങളെ കൊള്ളയടിക്കുന്നു: മന്ത്രി സുനിൽകുമാർ
Wednesday, October 9, 2019 12:56 AM IST
ചാ​ല​ക്കു​ടി: പൊ​തു​മേ​ഖ​ലാ ബാ​ങ്കു​ക​ൾ സാ​ധാ​ര​ണ​ക്കാ​രെ കൊ​ള്ള​യ​ടി​ക്കു​ന്ന കേ​ന്ദ്ര​ങ്ങ​ളാ​യെ​ന്ന് കൃ​ഷി മ​ന്ത്രി വി.​എ​സ്.​സു​നി​ൽ​കു​മാ​ർ.
ദേ​ശീ​യ-​സം​സ്ഥാ​ന അ​വാ​ർ​ഡു​ക​ൾ ല​ഭി​ച്ച കു​റ്റി​ക്കാ​ട് ഫാ​ർ​മേ​ഴ്സ് ബാ​ങ്കി​നെ അ​ഭി​ന​ന്ദി​ച്ചു​കൊ​ണ്ട് കു​റ്റി​ച്ചി​റ​യി​ൽ സം​ഘ​ടി​പ്പി​ച്ച സ്വീ​ക​ര​ണ​യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. കാ​ർ​ഷി​ക രം​ഗ​ത്തെ വ​ള​ർ​ച്ച സ​ഹ​ക​ര​ണ പ്ര​സ്ഥാ​ന​ങ്ങ​ൾ ന​ൽ​കു​ന്ന സം​ഭാ​വ​ന​ക​ൾ ചെ​റു​ത​ല്ലെ​ന്നും പ്ര​ള​യ​ദു​ര​ന്തം ഉ​ണ്ടാ​യ​പ്പോ​ൾ സ​ഹ​ക​ര​ണ സ്ഥാ​പ​ന​ങ്ങ​ൾ രാ​ഷ്ട്രീ​യ​ത്തി​ന​തീ​ത​മാ​യി കൈ​കോ​ർ​ത്ത​ത് ആ​ർ​ക്കും വി​സ്മ​രി​ക്കാ​വു​ന്ന​ത​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.
കു​റ്റി​ക്കാ​ട് ഫാ​ർ​മേ​ഴ്സ് ബാ​ങ്ക് സ​ഹ​ക​ര​ണ പ്ര​സ്ഥാ​ന​ങ്ങ​ൾ​ക്ക് ഉ​ദാ​ത്ത​മാ​യ മാ​തൃ​ക​യാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ബാ​ങ്ക് പ്ര​സി​ഡ​ന്‍റ് എം.​സി.​ആ​ന്‍റ​ണി മാ​സ്റ്റ​റെ മ​ന്ത്രി പൊ​ന്നാ​ട അ​ണി​യി​ച്ച് ആ​ദ​രി​ച്ചു. ബി.​ഡി.​ദേ​വ​സി എം​എ​ൽ​എ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
സി​പി​എം നേ​താ​വ് യു.​പി.​ജോ​സ​ഫ്, എ​ൽ​ജെ​ഡി ജി​ല്ലാ പ്ര​സി​ഡ​ന്‍റ് യൂ​ജി​ൻ മോ​റേ​ലി, പ​രി​യാ​രം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജ​നീ​ഷ് പി.​ജോ​സ്, എം.​വി.​ഗം​ഗാ​ധ​ര​ൻ, പി.​എ.​കു​ഞ്ചു, ജോ​സ് പൈ​നാ​ട​ത്ത്, പി.​ആ​ർ.​ബാ​ബു​രാ​ജ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
മു​ൻ ബാ​ങ്ക് എം​ഡി പൗ​ലോ​സ് തെ​ക്ക​ൻ, മു​ൻ ബാ​ങ്ക് പ്ര​സി​ഡ​ന്‍റ് പൊ​റി​ഞ്ചു ക​ണ്ണ​ന്പു​ഴ, ഒൗ​സേ​പ്പ് ക​രി​പ്പാ​യി, ആ​ഗ​സ്തി വ​ടാ​ശേ​രി, ജോ​ർ​ജ് ക​രി​പ്പാ​യി തു​ട​ങ്ങി​യ​വ​രെ​യും ബാ​ങ്ക് ഡ​യ​റ​ക്ട​ർ​മാ​രെ​യും ജീ​വ​ന​ക്കാ​രെ​യും മ​ന്ത്രി സ​മ്മേ​ള​ന​ത്തി​ൽ ആ​ദ​രി​ച്ചു.