മെ​ഡി​ക്ക​ൽ ക്യാ​ന്പും ബോ​ധ​വ​ത്ക​ര​ണ​വും
Wednesday, October 9, 2019 1:02 AM IST
തൃ​ശൂ​ർ: വി​മ​ല കോ​ള​ജി​ലെ സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ന വി​ഭാ​ഗ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ചേ​റ്റു​പു​ഴ, കു​ട്ട​നെ​ല്ലൂ​ർ, ഇ​ല​ഞ്ഞി​ക്കുളം എ​ന്നി​വി​ട​ങ്ങ​ളി​ൽ സൗ​ജ​ന്യ മെ​ഡി​ക്ക​ൽ ക്യാ​ന്പും ബോ​ധ​വ​ത്ക​ര​ണവും ന​ട​ത്തി.
ചേ​റ്റു​പു​ഴ എ​സ്‌വി ​ജി​എ​ൽ​പി സ്കൂ​ളി​ൽ ന​ട​ന്ന ക്യാ​ന്പി​ൽ അ​ലോ​പ്പ​തി, ആ​യു​ർ​വേ​ദം, ഹോ​മി​യോ​പ്പ​തി, നേ​ത്ര​ചി​കി​ത്സാ വി​ദ​ഗ്ധ​ർ പ​ങ്കെ​ടു​ത്തു. മ​ദ​ർ ഹോ​സ്പി​റ്റ​ൽ, മ​ല​ബാ​ർ ഐ ​ഹോ​സ്പി​റ്റ​ൽ എ​ന്നി​വ​രു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​യിരുന്നു പ​രി​പാ​ടി. സൗ​ജന്യമാ​യി മ​രു​ന്നു വി​ത​ര​ണം ചെ​യ്തു. ഡോ. ​വ​ർ​ഗീ​സ് ഡി. ​ചാ​ക്കോ​ള ഉ​ദ്ഘാ​ട​നം ചെ​യ്തു. കോ​ർ​പ​റേ​ഷ​ൻ പ്ര​തി​പ​ക്ഷ നേ​താ​വ് എം.​കെ. മു​കു​ന്ദ​ൻ അ​ധ്യ​ക്ഷ​നാ​യി. ജോ​ണ്‍​സ​ണ്‍ ചീ​ര​ൻ, ഇ.​എ. ജോ​സ​ഫ് ഗോ​പി​നാ​ഥ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
വി​മ​ല കോ​ള​ജി​ലെ അ​ധ്യാ​പി​ക​മാ​രാ​യ ഡോ. ​ജ​യ ചെ​റി​യാ​ൻ, ആ​ൽ​ബി​യ മേ​രി ജോ​ർ​ജ്, കു​ടും​ബ​ശ്രീ സാ​മൂ​ഹി​ക വി​ക​സ​ന പ്ര​വ​ർ​ത്ത​ക ഇ ​ബീ​ന, വി​ദ്യാ​ർ​ഥി​നി​ക​ളാ​യ ഏ​ഗ‌്ന ടെ​ന്നി, എ.​ബി. ബി​ൽ​സ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.
കു​ട്ട​നെ​ല്ലൂ​ർ എ​ൽ​എം​എ​ൽ​പി സ്കൂ​ളി​ൽ കൊ​ട​ക​ര ശാന്തി ആ​ശു​പ​ത്രി​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ നേ​ത്ര​പ​രി​ശോ​ധ​നാ തി​മി​ര നി​ർ​ണയ ക്യാ​ന്പ് സം​ഘ​ടി​പ്പി​ച്ചു. കൗ​ണ്‍​സി​ല​ർ എം.​എ​ൻ. ശ​ശി​ധ​ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഡോ. ​ജോ​ണ്‍ ആ​ല​പ്പാ​ട്ടി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണു പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. വി​മ​ല കോ​ള​ജ് വി​ദ്യാ​ർ​ഥി​നി​ക​ളാ​യ നി​വ്യ വ​ർ​ഗീ​സ്, റി​ൻ​സി റ​പ്പാ​യി എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.
മ​ണ്ണു​ത്തി ഇ​ല​ഞ്ഞി​ക്കു​ളം അങ്കണവാ​ടി​യി​ൽ ബാ​ലാ​വ​കാ​ശ ബോ​ധ​വ​ത്ക​ര​ണ പ​രി​പാ​ടി ന​ട​ത്തി. കൗ​ണ്‍​സി​ല​ർ എ.​എ​സ്. രാ​മ​ദാ​സ് അ​ധ്യ​ക്ഷ​നാ​യി. ഡെ​പ്യൂ​ട്ടി മേ​യ​ർ റാ​ഫി പി. ​ജോ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​നോ ദേ​വ​സി, വി​ദ്യാ​ർ​ഥി​ക​ളാ​യ എം.​എ. നി​സ്മ, ടെ​സി കു​ര്യ​ൻ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.