പെ​ട്രോ​ൾ പ​ന്പ് ഉ​ട​മ​യു​ടെ കൊ​ല​പാ​ത​കം: ദു​രൂ​ഹ​ത പു​റ​ത്തു കൊ​ണ്ടുവ​ര​ണം: ബി​ജെപി
Thursday, October 17, 2019 12:52 AM IST
കാ​ള​മു​റി: ക​യ്പ​മം​ഗ​ലം വ​ഴി​യ​ന്പ​ല​ത്ത് പ്ര​വ​ർ​ത്തി​ക്കു​ന്ന ഭാ​ര​ത് പെ​ട്രോ​ൾ പ​ന്പ് ഉ​ട​മ കോ​ഴിപ​റ​ന്പി​ൽ മ​നോ​ഹ​ര​ന്‍റെ കൊ​ല​പാ​ത​ക​ത്തി​ലെ എ​ല്ലാ പ്ര​തി​ക​ളെ​യും ഉ​ട​ൻ അ​റ​സ്റ്റു ചെ​യ്യ​ണ​മെ​ന്നും കൊ​ല​പാ​ത​ക​ത്തി​ലെ ദു​രൂ​ഹ​ത പു​റ​ത്തു കൊ​ണ്ടു​വ​ര​ണ​മെ​ന്നും ബി​ജെപി ​കയ്പമം​ഗ​ലം മ​ണ്ഡ​ലം ക​മ്മി​റ്റി ആ​വ​ശ്യ​പെ​ട്ടു.
വ​ർ​ഷ​ങ്ങ​ളാ​യി രാ​ത്രി ര​ണ്ടിനാണ് മ​നോ​ഹ​ര​ൻ വീ​ട്ടി​ലേ​ക്കു പോകാറുള്ളത്. വീ​ട്ടി​ലേ​ക്കു പോ​കു​ന്പോ​ൾ പ​ണം കൈ​വ​ശം കൊ​ണ്ടുപോ​കാ​റി​ല്ല. ഇ​ത് നാ​ട്ടു​കാ​ർ​ക്കും ജീ​വ​ന​ക്കാ​ർ​ക്കും അ​റി​യാ​വു​ന്ന​താ​ണ്. പ​ണം മാ​ത്ര​മ​ല്ല കൊ​ല​പാ​ത​ക​ത്തി​നു കാ​ര​ണ​മെ​ന്ന് വ്യക്തമാണെന്നും കൊ​ല​പാ​ത​ക​ത്തിൽ​ ദു​രൂ​ഹ​ത​യു​ണ്ടെ​ന്നും ബി​ജെ​പി കയ്പ​മം​ഗ​ലം മ​ണ​ലം ക​മ്മിറ്റി ആ​രോ​പി​ച്ചു.
ക​യ്പമം​ഗ​ലം നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് പി.​എ​സ്. അ​നി​ൽ​കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി സി.​കെ.​ പു​രു​ഷോ​ത്ത​മ​ൻ, മ​ണ്ഡ​ലം വൈ​സ് പ്ര​സി​ഡ​ന്‍റ് ജ്യോ​തി ബാ​സ് തേ​വ​ർകാ​ട്ടി​ൽ, സെ​ക്ര​ട്ട​റി രാ​ജേ​ഷ് കോ​വി​ൽ, യു​വ​മോ​ർ​ച്ച ജി​ല്ലാ സെ​ക്ര​ട്ട​റി സെ​ൽ​വ​ൻ മ​ണ​ക്കാ​ട്ടു​പ​ടി, വൈ​സ് പ്ര​സി​ഡ​ന്‍റ് പ്രി​ൻ​സ് ത​ല​ശേ​രി എ​ന്നി​വ​ർ സം​സാ​രി​ച്ചു.