ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ​ത്തി​ന് ഇം​ഗ്ലീ​ഷ് മാ​ത്രം മാ​ധ്യ​മ​മാ​യി​രി​ക്ക​ണ​മെ​ന്ന ധാ​ര​ണ തെ​റ്റ്: ഡോ. ​കെ. ജ​യ​കു​മാ​ർ
Tuesday, October 22, 2019 12:19 AM IST
വെ​ന്പ​ല്ലൂ​ർ: ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ​ത്തി​ന് ഇം​ഗ്ലീ​ഷ് മാ​ധ്യ​മ​മാ​യി​രി​ക്ക​ണ​മെ​ന്ന ധാ​ര​ണ തെ​റ്റാ​ണെ​ന്ന് മ​ല​യാ​ളം സ​ർ​വ​ക​ലാ​ശാ​ല മു​ൻ വൈ​സ് ചാ​ൻ​സ​ല​ർ ഡോ. ​കെ. ജ​യ​കു​മാ​ർ അ​ഭി​പ്രാ​യ​പ്പെ​ട്ടു.
പ​ടി​ഞ്ഞാ​റെ വെ​ന്പ​ല്ലൂ​ർ എം ഇഎ​സ് അ​സ്മാ​ബാ കോ​ള​ജി​ൽ അ​ലും​നി അ​സോ​സി​യേ​ഷ​നും പിടിഎയും സം​യു​ക്ത​മാ​യി നി​ർ​മി​ച്ച ഡോ. ​സി.എ. ​അ​ബ്ദു​ൾ സ​ലാം വി​ന്നേ​ഴ്സ് ഹാ​ളി​ന്‍റെ​യും , സെ​മി​നാ​റി​ന്‍റെ​യും ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ച് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം . കാ​ല​ത്തി​ന്‍റെ മാ​റ്റ​ത്തി​ന​നു​സ​രി​ച്ച് പ്രാ​ദേ​ശി​ക ഭാ​ഷ​ക​ൾ ന​വീ​ക​രി​ക്ക​പ്പെ​ട​ണ​മെ​ന്നും കെ. ​ജ​യ​കു​മാ​ർ പ​റ​ഞ്ഞു .

കോ​ളജ് പ്രി​ൻ​സി​പ്പാ​ൾ അ​ജിം​സ്. പി. ​മു​ഹ​മ്മ​ദ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മു​ൻ കോ​ളജ് സെ​ക്ര​ട്ട​റി അ​ബ്ദു​ൾ സ​ലാം ഹാ​ളി​ന്‍റെ നാ​മ​ക​ര​ണം നി​ർ​വഹി​ച്ചു . കോ​ളജ് ചെ​യ​ർ​മാ​ൻ ആ​സ്പി​ൻ അ​ഷ​റ​ഫ് , സെ​ക്ര​ട്ട​റി സ​ലിം അ​റ​ക്ക​ൽ , അ​ലും​നി അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് ഡോ. ​കെ. പി. ​സു​മേ​ധ​ൻ , പിടിഎ ​വൈ​സ് പ്ര​സി​ഡ​ന്‍റ് റാ​ഫി പ​ള്ളി​പ്പ​റ​ന്പി​ൽ , ഡോ. ​വി. എം ​അ​സ്മ, വീ​ണാ​ല​ക്ഷ്മി എ​ന്നി​വ​ർ സം​സാ​രി​ച്ചു.