ഏ​കാ​ദ​ശി; കോ​ട​തി വി​ള​ക്ക് നാ​ളെ
Friday, November 8, 2019 1:08 AM IST
ഗു​രു​വാ​യൂ​ർ: ഏ​കാ​ദ​ശി വി​ള​ക്കാ​ഘോ​ഷ​ത്തി​ന്‍റെ വ​ക​യാ​യു​ള്ള കോ​ട​തി വി​ള​ക്ക് നാ​ളെ ആ​ഘോ​ഷി​ക്കു​മെ​ന്ന് വി​ള​ക്കാ​ഘോ​ഷ ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ൾ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു. സ​ന്പൂ​ർ​ണ്ണ നെ​യ് വി​ള​ക്കാ​യാ​ണ് വി​ള​ക്കാ​ഘോ​ഷം.
രാ​വി​ലെ​യും ഉ​ച്ച​തി​രി​ഞ്ഞും കാ​ഴ്ച​ശീ​വേ​ലി​ക്കു പെ​രു​വ​നം കു​ട്ട​ൻ മാ​രാ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ മേ​ളം അ​ക​ന്പ​ടി​യാ​വും.​രാ​ത്രി വി​ള​ക്കെ​ഴു​ന്ന​ള്ളി​പ്പി​ന് വി​ശേ​ഷാ​ൽ ഇ​ട​ക്ക,നാ​ദ​സ്വ​രം എ​ന്നി​വ അ​ക​ന്പ​ടി​യാ​കും.
വി​ള​ക്ക് തെ​ളി​യി​ക്കു​ന്ന​തി​നു ഹൈ​ക്കോ​ട​തി ജ​ഡ്ജി​മാ​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ എ​ത്തു​മെ​ന്ന് ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ളാ​യ എ. ​വേ​ലാ​യു​ധ​ൻ, സി. ​സു​ഭാ​ഷ് കു​മാ​ർ, വി.​ബി. ബി​ജു, വി. ​ശി​വ​ശ​ങ്ക​ര​ൻ, കെ.​ബി. ഹ​രി​ദാ​സ്, ബി​ജു ശ്രീ​നി​വാ​സ​ൻ എ​ന്നി​വ​ർ അ​റി​യി​ച്ചു.