കാ​ടു​കു​റ്റി​യി​ൽ പ​ഠ​നോ​പ​ക​ര​ണ​ വി​ത​ര​ണം
Friday, November 8, 2019 1:11 AM IST
കാ​ടു​കു​റ്റി: കാ​ടു​കു​റ്റി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് 2019-2020 വാ​ർ​ഷി​ക പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി എ​സ്‌സി ​വി​ദ്യാ​ർഥി​ക​ൾ​ക്കാ​യി ന​ട​പ്പി​ലാ​ക്കു​ന്ന പ​ഠ​നോ​പ​ക​ര​ണ​ങ്ങ​ളു​ടെ വി​ത​ര​ണോ​ദ്ഘാ​ട​നം ഗ്രാ​മപ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് തോ​മ​സ് ഐ ​ക​ണ്ണ​ത്ത് നി​ർ​വ​ഹി​ച്ചു. വൈ​സ് പ്ര​സി​ഡ​ന്‍റ് മോ​ളി തോ​മ​സ് അ​ധ്യ​ക്ഷ​യാ​യി. ഒ​രു ല​ക്ഷ​ത്തി അ​റു​പ​തി​നാ​യി​രം രൂ​പ വി​നി​യോ​ഗി​ച്ച് ന​ട​പ്പി​ലാ​ക്കി​യ പ​ദ്ധ​തി​യി​ൽ 32 വി​ദ്യാ​ർ​ഥി​ക​ൾ ഗു​ണ​ഭോ​ക്താ​ക്ക​ളാ​യി.
വി​ക​സ​ന​കാ​ര്യ സ്റ്റാ​ന്‍റിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ എം.ആ​ർ. ഡേ​വി​സ്, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ സ​ന്ദീ​പ് അ​രി​യ​ന്പു​റം, ജി​നി ആ​ന്‍റ​ണി, സു​നി​ത ര​മേ​ശ​ൻ, ബീ​ന ഫ്രാ​ൻ​സി​സ്, ബി​ന്ദു ശ​ശി, അ​സി​സ്റ്റ​ന്‍റ് സെ​ക്ര​ട്ട​റി റോ​യ് ഡേ​വീ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.