വ​ല്ല​ക്കു​ന്ന് വി​ശു​ദ്ധ അ​ൽ​ഫോ​ൻ​സ പള്ളിയിലെ തി​രു​നാ​ളി​നു കൊ​ടി​യേ​റി
Friday, November 8, 2019 1:11 AM IST
വ​ല്ല​ക്കു​ന്ന്: വി​ശു​ദ്ധ അ​ൽ​ഫോ​ൻ​സാ ദേ​വാ​ല​യ​ത്തി​ൽ വി​ശു​ദ്ധ അ​ൽ​ഫാ​ൻ​സാ​മ്മ​യു​ടെ​യും വി​ശു​ദ്ധ സെ​ബസ്ത്യ​ാനോ​സി​ന്‍റെ​യും സം​യു​ക്ത​മാ​യ തി​രു​നാ​ളി​ന് ഇ​രി​ങ്ങാ​ല​ക്കു​ട രൂ​പ​ത വി​കാ​രി ജ​ന​റാ​ൾ മോ​ണ്‍. ജോ​സ് മ​ഞ്ഞ​ളി കൊ​ടി​യേ​റ്റി. 16, 17 തി​യ​തി​ക​ളി​ലാ​ണു തി​രു​നാ​ൾ.
16 ന് ​രാ​വി​ലെ 6.30ന് ​ദി​വ്യ​ബ​ലി​യും തു​ട​ർ​ന്ന് കു​ഞ്ഞു​ങ്ങ​ളി​ല്ലാ​ത്ത ദ​ന്പ​തി​ക​ളെ സ​മ​ർ​പ്പി​ച്ച് പ്രാ​ർ​ഥ​ന ശു​ശ്രൂ​ഷ​യും ഉ​ണ്ടാ​യി​രി​ക്കും. കു​ഞ്ഞു​ങ്ങ​ളെ തൊ​ട്ടി​ലി​ൽ സ​മ​ർ​പ്പി​ച്ച് പ്രാ​ർ​ഥി​ക്കു​ന്ന​തി​നുള്ള സൗ​ക​ര്യവും ഉ​ണ്ടാ​യി​രി​ക്കും. ഉ​ച്ച​തി​രി​ഞ്ഞ് ര​ണ്ടി​നു വീ​ടു​ക​ളി​ലേ​യ്ക്ക് അ​ന്പ് എ​ഴു​ന്ന​ള്ളി​പ്പ്. വൈ​കീ​ട്ട് ഏ​ഴി​ന് കേ​ര​ള​ത്തി​ലെ എ​ട്ട് പ്ര​മു​ഖ ബാ​ൻ​ഡ് സെ​റ്റ് ടീ​മു​ക​ളു​ടെ ബാ​ൻ​ഡ് വാ​ദ്യ​മ​ത്സ​രം ഉ​ണ്ടാ​യി​രി​ക്കും. രാ​ത്രി 11.50 ന് ​അ​ന്പെ​ഴു​ന്ന​ള്ളി​പ്പു​ക​ൾ പ​ള്ളി​യി​ൽ സ​മാ​പി​ക്കും.
തി​രു​നാ​ൾ ദി​ന​മാ​യ 17 ന് ​രാ​വി​ലെ 6.30, 10.00, വൈ​കീ​ട്ട് 3.30 എ​ന്നീ സ​മ​യ​ങ്ങ​ളി​ൽ ദി​വ്യ​ബ​ലി. രാ​വി​ലെ 10 നുള്ള ആ​ഘോ​ഷ​മാ​യ തി​രു​നാ​ൾ ദി​വ്യ​ബ​ലി​ക്ക് ഫാ. ​ജെ​റി​ൻ പാ​ല​ത്തി​ങ്ക​ൽ മു​ഖ്യ​കാ​ർ​മി​ക​ത്വം വ​ഹി​ക്കും. ഫാ. ​ജെ​യിം​സ് പ​ള്ളി​പ്പാ​ട്ട് സ​ന്ദേ​ശം ന​ൽ​കും. ഉ​ച്ച​തി​രി​ഞ്ഞ് 3.30 നുള്ള ​ദി​വ്യ​ബ​ലിക്കുശേഷം തി​രു​നാൾ പ്ര​ദ​ക്ഷി​ണം. എ​ട്ടാ​ മി​ടം 24 ന് ​ന​ട​ക്കും.
തി​രു​നാ​ളി​ന്‍റെ വി​ജ​യ​ത്തി​നാ​യി വി​കാ​രി ഫാ. ​അ​രു​ണ്‍ തെ​ക്കി​നേ​ത്ത്, ട്ര​സ്റ്റി​മാ​രാ​യ വ​ർ​ഗീ​സ് തൊ​ടു​പ​റ​ന്പി​ൽ, ലോ​ന​പ്പ​ൻ തൊ​ടു​പ​റ​ന്പി​ൽ, റോ​യ് മ​ര​ത്തം​പ്പി​ള്ളി, ജ​ന​റ​ൽ ക​ണ്‍​വീ​ന​ർ​മാ​രാ​യ സേ​വ്യ​ർ പാ​ല​യ്ക്ക​ൽ, കൊ​ച്ചാ​പ്പു മ​ര​ത്തം​പ്പി​ള്ളി, പ​ബ്ലി​സി​റ്റി ക​ണ്‍​വീ​ന​ർ​മാ​രാ​യ ജോ​ണ്‍​സ​ണ്‍ കോ​ക്കാ​ട്ട്, കോ​ളി​ൻ​സ് കോ​ക്കാ​ട്ട്, മേ​ജോ ജോ​ണ്‍​സ​ണ്‍ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ വി​പു​ല​മാ​യ ക​മ്മി​റ്റി പ്ര​വ​ർ​ത്തി​ച്ചുവ​രു​ന്നു.