ഇ​രി​ങ്ങാ​ല​ക്കു​ട ഉപജില്ല ക​ലോ​ത്സ​വം : നാ​ഷ​ണ​ൽ, എ​ച്ച്ഡി​പി മുന്നിൽ
Friday, November 8, 2019 1:11 AM IST
ഇ​രി​ങ്ങാ​ല​ക്കു​ട: 32-ാമ​ത് ഇ​രി​ങ്ങാ​ല​ക്കു​ട വി​ദ്യാ​ഭ്യാ​സ ഉ​പ​ജി​ല്ലാ സ്കൂ​ൾ ക​ലോ​ത്സ​വ​ത്തി​ൽ ആ​കെ​യു​ള്ള 280 ഇ​ന​ങ്ങ​ളി​ൽ 220 ഇ​ന​ങ്ങ​ളി​ൽ മ​ത്സ​ര​ങ്ങ​ൾ പൂ​ർ​ത്തി​യാ​യ​പ്പോ​ൾ നാ​ഷ​ണ​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ 510 പോ​യി​ന്‍റു​മാ​യി ഒ​ന്നാം സ്ഥാ​ന​ത്തു​ണ്ട്. 423 പോ​യി​ന്‍റു​നേ​ടി എ​ട​തി​രി​ഞ്ഞി എ​ച്ച് ഡി​പി സ്കൂ​ളും 386 പോ​യി​ന്‍റു​നേ​ടി ആ​ന​ന്ദ​പു​രം ശ്രീ​കൃ​ഷ്ണ സ്കൂ​ളു​മാ​ണു ര​ണ്ടും മൂ​ന്നും സ്ഥാ​ന​ങ്ങ​ളി​ൽ.
ഹ​യ​ർ സെ​ക്ക​ൻ​ഡ​റി വി​ഭാ​ഗ​ത്തി​ൽ നാ​ഷ​ണ​ൽ സ്കൂ​ൾ 167 ഉം ​എ​ട​തി​രി​ഞ്ഞി എ​ച്ച്ഡി​പി 154 ഉം ​എ​സ്എ​ൻ സ്കൂ​ൾ 116 ഉം ​പോയിന്‍റ് നേടി. ഹൈ​സ്കൂ​ൾ വി​ഭാ​ഗ​ത്തി​ൽ നാ​ഷ​ണ​ൽ 155 ഉം ​ആ​ന​ന്ദ​പു​രം ശ്രീ​കൃ​ഷ്ണ 108 ഉം ​ലി​റ്റി​ൽ ഫ്ല​വ​ർ സ്കൂ​ൾ 100 ഉം ​കര സ്ഥമാക്കി.
യു​പി വി​ഭാ​ഗ​ത്തി​ൽ നാ​ഷ​ണ​ൽ സ്കൂ​ൾ 48 ഉം ​കാ​റ​ളം വി​എ​ച്ച്എ​സ്ഇ, ആ​ന​ന്ദ​പു​രം ശ്രീ​കൃ​ഷ്ണ സ്കൂ​ളുകൾ 45 വീ​ത​വും നേ​ടി ര​ണ്ടാം സ്ഥാ​ന​ത്താ​ണ്.
മേ​ള ഇ​ന്നു സ​മാ​പി​ക്കും. സ​മാ​പ​ന സ​മ്മേ​ള​നം ഇ​രി​ങ്ങാ​ല​ക്കു​ട ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വി.​എ. മ​നോ​ജ് കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്യും.
ന​ഗ​ര​സ​ഭ വി​ദ്യാ​ഭ്യാ​സ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ ബി​ജു ലാ​സ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. യോ​ഗ​ത്തി​ൽ ഇ​രി​ങ്ങാ​ല​ക്കു​ട ഡി​ഇ​ഒ കെ.​ടി. വൃ​ന്ദാ​കു​മാ​രി സ​മ്മാ​ന​ദാ​നം നി​ർ​വ​ഹി​ക്കും.