ഫോ​ട്ടോ​ഗ്ര​ഫി മ​ത്സ​രം ന​ട​ത്തു​ന്നു
Friday, November 8, 2019 1:15 AM IST
ഇ​രി​ങ്ങാ​ല​ക്കു​ട: ന​ഗ​ര​സ​ഭ പി​എം​എ​വൈ ന​ഗ​രം ലൈ​ഫ് പ​ദ്ധ​തി​യു​ടെ അം​ഗീ​കാ​ർ കാ​ന്പ​യി​നോ​ട​നു​ബ​ന്ധി​ച്ച് സു​ര​ക്ഷി​ത​ഭ​വ​നം എ​ന്ന വി​ഷ​യ​ത്തി​ൽ ഫോ​ട്ടോ​ഗ്ര​ഫി മ​ത്സ​രം ന​ട​ത്തു​ന്നു. മൊ​ബൈ​ൽ ഫോ​ട്ടോ​ഗ്ര​ഫി, ഡി​എ​സ്എ​ൽ​ആ​ർ ഫോ​ട്ടോ​ഗ്ര​ഫി എ​ന്നീ ര​ണ്ട് ഇ​ന​ങ്ങ​ളി​ലാ​ണ് മ​ത്സ​രം. മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ക്കു​ന്ന​വ​ർ ഇ​രി​ങ്ങാ​ല​ക്കു​ട ന​ഗ​ര​സ​ഭ പ്ര​ദേ​ശ​ത്ത് ഉ​ള്ള​വ​രാ​യി​രി​ക്ക​ണം. പ്രാ​യ​പ​രി​ധി​യോ ഫീ​സോ ഇ​ല്ല.
പ്ര​ധാ​ന​മ​ന്ത്രി ആ​വാ​സ് യോ​ജ​ന പ​ദ്ധ​തി പ്ര​കാ​രം ഇ​രി​ങ്ങാ​ല​ക്കു​ട ന​ഗ​ര​സ​ഭ പ​രി​ധി​യി​ൽ നി​ർ​മാ​ണം പൂ​ർ​ത്തി​യാ​യ വീ​ടു​ക​ളു​ടെ ഫോ​ട്ടോ ആ​യി​രി​ക്ക​ണം മ​ത്സ​ര​ത്തി​നാ​യി സ​മ​ർ​പ്പി​ക്കേ​ണ്ട​ത്. ഫോ​ട്ടോ എ​ടു​ക്കു​ന്ന വീ​ടി​ന്‍റെ ഗു​ണ​ഭോ​ക്താ​വി​ന്‍റെ പേ​ര് വി​വ​ര​ങ്ങ​ൾ, വാ​ർ​ഡ്, ഫോ​ട്ടോ എ​ടു​ക്കു​വാ​ൻ ഉ​പ​യോ​ഗി​ച്ച കാ​മ​റ/​മൊ​ബൈ​ൽ സ്പെ​സി​ഫി​ക്കേ​ഷ​ൻ​സ്, ഫോ​ട്ടോ​ഗ്രാ​ഫ​റു​ടെ ബ​യോ​ഡാ​റ്റ എ​ന്നി​വ സ​ഹി​തം 25 ന് ​മു​ൻ​പ് ഇ​രി​ങ്ങാ​ല​ക്കു​ട ന​ഗ​ര​സ​ഭ പി​എം​എ​വൈ സെ​ക്‌ഷനി​ൽ നേ​രി​ട്ട് ല​ഭ്യ​മാ​ക്കു​ക​യോ കു​ടും​ബ​ശ്രീ പി​എം​എ​വൈ സെ​ക്ഷ​ൻ, ഇ​രി​ങ്ങാ​ല​ക്കു​ട ന​ഗ​ര​സ​ഭ എ​ന്ന വി​ലാ​സ​ത്തി​ൽ അ​യ​യ്ക്കു​ക​യോ ചെ​യ്യാ​വു​ന്ന​താ​ണ്.