ച​രി​ത്ര​ത്തെ വ​ള​ച്ചൊ​ടി​ക്കു​ക​യെന്നത് ഭ​ര​ണാ​ധി​കാ​രി​ക​ളു​ടെ രീ​തി​: മ​നു എ​സ്. പി​ള്ള
Saturday, November 9, 2019 12:59 AM IST
ഇ​രി​ങ്ങാ​ല​ക്കു​ട: ച​രി​ത്ര​ത്തെ വ​ള​ച്ചൊ​ടി​ക്കു​ക​യും രാ​ഷ്ട്രീ​യ താ​ൽ​പ്പ​ര്യ​ങ്ങ​ൾ​ക്ക് അ​നു​സ​രി​ച്ച് വ്യാ​ഖ്യാ​നി​ക്കു​ക​യും ചെ​യ്യു​ന്ന​ത് ഭ​ര​ണാ​ധി​കാ​രി​ക​ളു​ടെ രീ​തി​യാ​യി മാ​റി​യി​ട്ടു​ണ്ടെ​ന്ന് ച​രി​ത്ര​കാ​ര​നും ഗ​വേ​ഷ​ക​നു​മാ​യ മ​നു എ​സ്. പി​ള്ള. ഇ​ക്കാ​ര്യ​ത്തി​ൽ ഒ​രു രാ​ഷ്ട്രീ​യ ക​ക്ഷി​യും വ്യ​ത്യ​സ്ത​മ​ല്ലെ​ന്നും സ്വ​ന്തം പ്ര​ത്യ​യ​ശാ​സ്ത്ര​ത്തെ​ക്കു​റി​ച്ച് വ​രെ​യു​ള്ള അ​ര​ക്ഷി​താ​വ​സ്ഥ​യി​ൽ നി​ന്നാ​ണ് ഇ​തു​ണ്ടാ​കു​ന്ന​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.
സെ​ന്‍റ് ജോ​സ​ഫ്സ് കോ​ള​ജി​ലെ മ​ല​യാ​ള വി​ഭാ​ഗ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ സം​വാ​ദ പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ത്ത് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു മ​നു എ​സ്. പി​ള്ള. ഗാ​ന്ധി​ജി​യു​ടെ മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ചോ​ദ്യം ഉ​ത്ത​രേ​ന്ത്യ​ൻ സം​സ്ഥാ​ന​ത്ത് ന​ട​ന്ന പ​രീ​ക്ഷ​യു​ടെ ചോ​ദ്യ​പേ​പ്പ​റി​ൽ പ്ര​ത്യ​ക്ഷ​പ്പെ​ട്ട​തു​മാ​യി ഉ​യ​ർ​ന്ന ചോ​ദ്യ​ത്തി​ന് മ​റു​പ​ടി​യാ​യി​ട്ടാ​ണ് ഇ​ക്കാ​ര്യം പ​റ​ഞ്ഞ​ത്.
ഒ​രു മ​ണി​ക്കൂ​ർ നീ​ണ്ടു നി​ന്ന സം​വാ​ദ​ത്തി​ന് യു​ജി​സി എ​ഡ്യൂ​ക്കേ​ഷ​ണ​ൽ ഓ​ഫീ​സ​ർ ഡോ.​എ​സ്. സ​ലി​ൽ, കോ​ള​ജ് അ​ധ്യാ​പി​ക പ്ര​ഫ. ലി​റ്റി ചാ​ക്കോ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ല്കി. പ്രി​ൻ​സി​പ്പ​ൽ ഡോ. ​സി​സ്റ്റ​ർ ഇ​സ​ബെ​ൽ ച​ട​ങ്ങ് ഉ​ദ്ഘാ​ട​നം ചെ​യ്തു.