ദേവസ്വം ചെയർമാന്‍റേയും ഭരണസമിതി അംഗത്തിന്‍റെയും തർക്കം പരസ്യപ്പോരിലേക്ക്്
Saturday, November 9, 2019 1:01 AM IST
ഗു​രു​വാ​യൂ​ർ: ദേ​വ​സ്വം ചെ​യ​ർ​മാ​ൻ കെ.​ബി. മോ​ഹ​ൻ​ദാ​സും ഭ​ര​ണ സ​മി​തി​യി​ലെ ജീ​വ​ന​ക്കാ​രു​ടെ പ്ര​തി​നി​ധി​യാ​യ എ.​വി. പ്ര​ശാ​ന്തു മാ​യു​ള്ള ത​ർ​ക്കം പ​ര​സ്യ​മാ​കു​ന്നു. ഭ​ര​ണ​സ​മി​തി അം​ഗം എ.​വി. പ്ര​ശാ​ന്തി​ന്‍റെ വി​യോ​ജ​ന​ക്കു​റി​പ്പി​നെ​തി​രെ ദേ​വ​സ്വം ചെ​യ​ർ​മാ​ൻ പ​ത്ര​ക്കു​റി​പ്പി​റ​ക്കി. ചെ​യ​ർ​മാ​നെ​തി​രെ ദേ​വ​സ്വം ക​ന്പ്യൂ​ട്ട​റി​ൽ നി​ന്ന് പ​രാ​തി​ക​ൾ അ​യ​ച്ച​തു​മാ​യി ബ​ന്ധ​പ്പെ​ട്ട പ​രാ​തി​യി​ൽ ദേ​വ സ്വം ​ഇ​ല​ക്ട്രി​ക് വി​ഭാ​ഗ​ത്തി​ലെ മൂ​ന്നു ജീ​വ​ന​ക്കാ​രെ സ​സ്പെ​ൻ​ഡ് ചെ​യ്യാ​നു​ള്ള ഭ​ര​ണ​സ​മി​തി തീ​രു​മാ​ന​മാ​ണ് ചെ​യ​ർ​മാ​നും ഭ​ര​ണ സ​മി​തി അം​ഗ​വു​മാ​യു​ള്ള ത​ർ​ക്ക​ത്തി​ൽ ക​ലാ​ശി​ച്ച​ത്.
ദേ​വ​സ്വ​ത്തി​ലെ ഇ​ല​ക്ട്രി​ക് വി​ഭാ​ഗ​ത്തി​ലെ ജീ​വ​ന​ക്കാ​രെ സ​സ്പെ​ൻ​ഡ് ചെ​യ്യാ​നു​ള്ള തീ​രു​മാ​നം വെ​ള്ളി​യാ​ഴ്ച എ​ടു​ത്ത​താണെ​ന്നും ശ​നി​യാ​ഴ്ച​യാ​ണ് ദേ​വ​സ്വം ഭ​ര​ണ​സ​മി​തി​യി​ലെ ജീ​വ​ന ക്കാ​രു​ടെ പ്ര​തി​നി​ധി വി​യോ​ജ​ന​കു​റി​പ്പ് ന​ൽ​കി​യ​തെ​ന്നും ദേ​വ സ്വം ​ചെ​യ​ർ​മാ​ൻ കെ.​ബി.​മോ​ഹ​ൻ​ദാ​സ് വാ​ർ​ത്താ​ക്കു​റി​പ്പി​ൽ അ​റി​യി​ച്ചു.
തെ​ളി​വു​ക​ൾ ഉ​ണ്ടാ​യി​ട്ടും ന​ട​പ​ടി എ​ടു​ക്കു​ന്ന​തി​നെ എ​തി​ർ​ക്കു​ന്ന നി​ല​പാ​ടാ​ണ് പ്ര​ശാ​ന്ത് സ്വീ​ക രി​ച്ച​ത്. മ​റ്റു ഭ​ര​ണ​സ​മി​തി അം​ഗ​ങ്ങ​ൾ തീ​രു​മാ​ന​ത്തെ അ​നു​കൂ​ലി​ച്ച​താ​യും ഭ​ര​ണ​സ​മി​തി അം​ഗ​ങ്ങ​ൾ ഇ​റ​ങ്ങി​പ്പോ​യി എ​ന്ന ത​ര​ത്തി​ലു​ള്ള വാ​ർ​ത്ത​ക​ൾ ശ​രി​യെ​ല്ലെ​ന്നും ചെ​യ​ർ​മാ​ൻ അ​റി​യി​ച്ചു. എ​ന്നാ​ൽ എ.​വി. പ്ര​ശാ​ന്തും മ​റ്റൊ​രു ഭ​ര​ണ​സ​മി​തി അം​ഗം പി. ​ഗോ​പി​നാ​ഥ​നും എ​തി​ർ​പ്പു പ്ര​ക​ടി​പ്പി​ച്ചി​രു​ന്നു.