പാ​വ​റ​ട്ടി സെ​ന്‍റ് ജോ​സ​ഫ്സ്, ക്രൈ​സ്റ്റ് കിം​ഗ്, വാ​ണി​വി​ലാ​സം ഓ​വ​റോ​ൾ ചാ​ന്പ്യ​ന്മാർ
Saturday, November 9, 2019 1:01 AM IST
മു​ല്ല​ശേരി: വി​ദ്യ​ഭ്യാ​സ ഉ​പ​ജി​ല്ലാ സ്കൂ​ൾ ക​ലോ​ത്സ​വം ജ​ന​റ​ൽ ഹ​യ​ർ​ സെ​ക്ക​ൻ​ഡ​റി വി​ഭാ​ഗ​ത്തി​ൽ പാ​വ​റ​ട്ടി സെ​ന്‍റ് ജോ​സ​ഫ് ഹ​യ​ർ സെ​ക്ക​ൻഡറി സ്കൂ​ളും ഹൈ​സ്കൂ​ൾ വി​ഭാ​ഗ​ത്തി​ൽ പാ​വ​റ​ട്ടി ക്രൈ​സ്റ്റ് കിം​ഗ് ഗേ​ൾ​സ് ഹൈ​സ്കൂ​ളും യു​പി വി​ഭാ​ഗ​ത്തി​ൽ പാ​ടൂ​ർ വാ​ണി​വി​ലാ​സം യു​പി സ്കൂ​ളും ഓ​വ​റോ​ൾ ചാ​ന്പ്യ​ന്മാരാ​യി.
സം​സ്കൃ​തോ​ത്സ​വം ഹൈ​സ്കൂ​ൾ വി​ഭാ​ഗ​ത്തി​ൽ ഏ​നാ​മാ​ക്ക​ൽ സെ​ന്‍റ് ജോ​സ​ഫ് ഹൈ​സ്കൂ​ളും യു​പി വി​ഭാ​ഗ​ത്തി​ൽ പാ​ടൂ​ർ വാ​ണി വി​ലാ​സം സ്കൂ​ളും ജേ​താ​ക്ക​ളാ​യി. അ​റ​ബി​ക് ക​ലോ​ത്സ​വം ഹൈ​സ്കൂ​ൾ വി​ഭാ​ഗ​ത്തി​ൽ പാ​ടൂ​ർ അ​ലി​മു​ൽ ഇ​സ്‌ലാം ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളും യുപി വി​ഭാ​ഗ​ത്തി​ൽ വേന്മനാ​ട് എംഎഎ​സ്എം ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളും എ​ൽപി വി​ഭാ​ഗ​ത്തി​ൽ വേന്മനാ​ട് എഎംഎ​ൽപി സ്കൂ​ളും ഒ​ന്നാ​മ​തെ​ത്തി. മു​ല്ല​ശേരി വി​ദ്യാ​ഭ്യാ​സ ഉ​പ​ജി​ല്ലാ ഓ​ഫീ​സ​ർ പി.​എ.​ ബീ​ന വി​ജ​യി​ക​ൾ​ക്കു​ള്ള സ​മ്മാ​ന​ദാ​നം ന​ട​ത്തി.