വ​ട​ക്കാ​ഞ്ചേ​രിയിൽ നി​രോ​ധി​ത പു​ക​യി​ല ഉ​ത്പ​ന്ന​ങ്ങ​ളു​ടെ വ​ൻശേ​ഖ​രം പിടികൂടി
Saturday, November 9, 2019 1:01 AM IST
വ​ട​ക്കാ​ഞ്ചേ​രി: റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ പ​രി​സ​ര​ത്തുനി​ന്നും നി​രോ​ധി​ത പു​ക​യി​ല ഉ​ത്പ​ന്ന​ങ്ങ​ളു​ടെ വ​ൻശേ​ഖ​രം വ​ട​ക്കാ​ഞ്ചേ​രി പോ​ലീ​സ് പി​ടി​ച്ചെ​ടു​ത്തു. സം​ഭ​വ​ത്തി​ൽ അ​ഞ്ച് ആ​സാം സ്വ​ദേ​ശി​ക​ളെ അ​റ​സ്റ്റു ചെ​യ്തു.
അ​ബ്ദു​ൾ ഹു​സൈ​ൻ, അ​ലി ഹു​സൈ​ൻ, മാ​ക്കി​പു​ർ റ​ഹ്മാ​ൻ, ഹ​ബീ​ബ് റ​ഹ്മാ​ൻ, മെ​ഹ​തി അ​സ​ലാം എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ഇ​ന്ന​ലെ രാ​വി​ലെ ഐ​ല​ന്‍റ് എ​ക്സ്പ്ര​സി​ൽ കൊ​ണ്ടു​വ​ന്ന് വ​ട​ക്കാ​ഞ്ചേ​രി റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ ഇ​റ​ങ്ങി പെ​രു​ന്പാ​വൂ​ർ​ക്ക് കൊ​ണ്ടു​പോ​കാ​നാ​യി ഓ​ട്ടോ​റി​ക്ഷ​യി​ൽ ക​യ​റ്റു​ന്പോ​ഴാ​ണ് ഉ​ത്പ ന്ന​ങ്ങ​ൾ ഉ​ൾ​പ്പ​ടെ പ്ര​തി​ക​ൾ പി​ടി​യി​ലാ​യത്.
ഇ​വ​രി​ൽ നി​ന്ന് മൂന്നു ല​ക്ഷ​ത്തോ​ളം വി​ല​മ​തി​ക്കു​ന്ന 23,500 പാ​യ്ക്ക​റ്റു​ക​ളാ​ണ് പി​ടി​ച്ചെ​ടു​ത്ത​ത്. ഇ​വ​ർ വ​ർ​ഷ​ങ്ങ​ളാ​യി നി​രോ​ധി​ത പു​ക​യി​ല ഉ​ത്പ​ന്ന​ങ്ങ​ൾ പെ​രു​ന്പാ​വൂ​രി​ൽ വില്പന​ക്കാ​യി കൊ​ണ്ടു പോ​കാ​റു​ണ്ടെ​ന്ന് പ​റ​യു​ന്നു. കൊ​ള്ള ലാ​ഭ​മാ​ണ് ഇ​വ​ർ കൊ​യ്യു​ന്ന​ത്. ഓ​രോ പാ​യ്ക്ക​റ്റി​നും 50 രൂ​പ മു​ത​ൽ 75 രൂ​പ വ​രെ വ​സൂ​ലാ​ക്കും.
സ്റ്റേ​ഷ​ൻ ഹൗ​സ് ഓ​ഫീ​സ​ർ കെ ​മാ​ധ​വ​ൻ​കു​ട്ടി , എ​സ്ഐ​ പി. ബി.​ ബി​ന്ദു​ലാ​ൽ, സീ​നി​യ​ർ സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​ർ എ. ​വി. സ​ജീ​വ്, സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​ർ​മാ​രാ​യ ശി​വ​ജി, റി​യാ​സു​ദീ​ൻ, ശ്യാം ​പി. ആ​ന്‍റ​ണി എ​ന്നി​വ​ർ ഉ​ൾ​പ്പെ​ടു​ന്ന സം​ഘ​മാ​ണ് അ​റ​സ്റ്റുചെ​യ്ത​ത്.