ജില്ലാ കലോത്സവം: ലോഗോ പ്രകാശനം ചെയ്തു
Saturday, November 9, 2019 1:01 AM IST
ഗുരുവായൂർ: ശ്രീകൃഷ്ണ ഹയർ സെക്കൻഡറി സ്കൂൾ മുഖ്യ വേദിയായി 19 മുതൽ 22 വരെ നടക്കുന്ന ജില്ലാ കലോത്സവത്തി ന്‍റെ ലോഗോ പ്രകാശനം ടി.എൻ. പ്രതാപൻ എംപി നിർവ ഹിച്ചു. ഗുരുവായൂർ ശ്രീകൃഷ്ണ ഹയർ സെക്കൻഡറി സ്കൂളിൽ വിദ്യാർ ഥി പ്രതിനിധികളായ ഫറ, രാജശ്രീ, അമൽ എന്നിവർക്കു കൈ മാറിയാണു ലോഗോ പ്രകാശിപ്പിച്ചത്.
പബ്ലിസിറ്റി ചെയർമാനും നഗരസഭ സ്ഥിരംസമിതി അധ്യക്ഷ യുമായ ഷൈലജ ദേവൻ അധ്യക്ഷയായി. കൊടുങ്ങല്ലൂർ സ്വദേ ശി മുജീബ് റഹ്മാൻ തയ്യാറാക്കിയ ലോഗോയാണ് കലോത്സവ ലോ ഗോയായി തിരഞ്ഞെടുക്കപ്പെട്ടത്.
നഗരസഭാ ചെയർപേഴ്സൻ വി.എസ്.രേവതി, ബ്ലോക്ക് പഞ്ചാ യത്ത് പ്രസിഡന്‍റ് മുഷ്താഖ് അലി, വിദ്യാഭ്യാസ ഡപ്യൂട്ടി ഡയറക്ടർ എൻ.ഗീത, ഹയർ സെക്കൻഡറി കോ-ഓഡിനേറ്റർ വി.എൻ.കരീം, പബ്ലിസിറ്റി കണ്‍വീനർ സന്തോഷ് ടി. ഇമ്മട്ടി, ഗുരുവായൂർ നഗരസഭ ഉപാധ്യക്ഷൻ കെ.പി. വിനോദ്, ചാവക്കാട് നഗരസഭ ഉപാധ്യക്ഷ മഞ് ജുഷ സുരേഷ്, എ.സി. ആനന്ദൻ, ഷാജു പുതൂർ, നീൽ ടോം, സൈ സണ്‍ മാറോക്കി, എം.രതി, ഇ.അനിൽകുമാർ, പ്രിയ രാജേ ന്ദ്രൻ എന്നിവർ പ്രസംഗിച്ചു.