തെക്കും​ക​ര പ​ഞ്ചാ​യ​ത്ത് കേ​ര​ളോ​ത്സ​വ​ത്തി​നു തു​ട​ക്ക​മാ​യി
Saturday, November 9, 2019 1:01 AM IST
പു​ന്നം​പ​റ​ന്പ്: തെ​ക്കും​ക​ര പ​ഞ്ചാ​യ​ത്ത് കേ​ര​ളോ​ത്സ​വ​ത്തി​നു തു​ട​ക്ക​മാ​യി. തെ​ക്കും​ക​ര പ​ഞ്ചാ​യ​ത്തും സം​സ്ഥാ​ന യു​വ​ജ​ന ക്ഷേമ ബോ​ർ​ഡും സം​യു​ക്ത​മാ​യി​ട്ടാ​ണ് കേ​ര​ളോ​ത്സ​വം സം​ഘ​ടി​പ്പി​ച്ചീ​ട്ടു​ള്ള​ത്. തെ​ക്കും​ക​ര പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എം.​കെ. ശ്രീ​ജ ഉ​ദ്ഘാ​ട​നം ചെ​യ്തു. വൈ​സ് പ്ര​സി​ഡ​ന്‍റ് സി.വി. സു​നി​ൽ​കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
സ്ഥി​രംസ​മി​തി അ​ധ്യ​ക്ഷ​ന്മാരാ​യ വി.​ജി.​ സു​രേ​ഷ്, കെ.​ പു​ഷ്പ​ല​ത, അം​ഗ​ങ്ങ​ളാ​യ രാ​ജീ​വ​ൻ ത​ട​ത്തി​ൽ, കെ.​ ച​ന്ദ്ര​ശേ​ഖ​ര​ൻ, തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു. നാളെ വൈ​കീ​ട്ട് അഞ്ചിന് മ​ച്ചാ​ട് സ്കൂ​ളി​ൽ ന​ട​ക്കു​ന്ന സ​മാ​പ​ന സ​മ്മേ​ള​നം ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ്മേ​രി തോ​മ​സ് ഉ​ദ്ഘാ​ട​നം ചെ​യ്യും.