ഗുരുവായൂരിൽ ത​മി​ഴ് സ്ത്രീ​ക്കു വെ​ട്ടേ​റ്റു
Saturday, November 9, 2019 1:03 AM IST
ഗു​രു​വാ​യൂ​ർ: ഒ​രു​മി​ച്ചു താ​മ​സി​ക്കു​ന്ന​വ​ർ ത​മ്മി​ലു​ള്ള വ​ഴ​ക്കി​നെ ത്തുട​ർ​ന്ന് ത​മി​ഴ് സ്ത്രീ​ക്കു മുറിവേ​റ്റു. ത​മി​ഴ്നാ​ട് സ്വ​ദേ​ശി വിജയ(59) യ്ക്കാ​ണു മുഖത്തും കഴുത്തിലും മുറിവേറ്റ​ത്. ക ണ്ണാടിച്ചില്ലുകൊണ്ടാണു മുറിവേൽപ്പിച്ചത്. ഇ​വ​രെ ചാ​വ​ക്കാ​ട് താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. നെന്മി​നി കോ​ള​നി​യി​ലെ വാ​ട​ക​വീ​ട്ടി​ൽ ഒ​പ്പം താ​മ​സി​ച്ചി​രു​ന്ന തൈ ക്കാട് മേലേതിൽ പാതി രാധാകൃഷ്ണനു(38) മാ​യി ഉ​ണ്ടാ​യ വ​ഴ​ക്കി​നെത്തു ട​ർ​ന്ന് ഇ​ന്നലെ പു​ല​ർ​ച്ചെ​യാ​ണു സം​ഭ​വം. ഇയാളെ ഗു​രു​വാ​യൂ​ർ പോ​ലീ​സ് അറസ്റ്റുചെയ്തു.

ക​ല്ലൂ​രി​ൽ ബൈ​ക്കും സ്കൂ​ട്ട​റും
കൂ​ട്ടി​യി​ടി​ച്ച് മൂ​ന്നുപേ​ർ​ക്കു പ​രി​ക്ക്

പു​തു​ക്കാ​ട്: ക​ല്ലൂ​ർ പാ​ടം​വ​ഴി​യി​ൽ ബൈ​ക്കും സ്കൂ​ട്ട​റും കൂ​ട്ടി​യി​ടി​ച്ചു മൂ​ന്നുപേ​ർ​ക്കു പ​രി​ക്കേ​റ്റു. മു​ട്ടി​ത്ത​ടി സ്വ​ദേ​ശി​ക​ളാ​യ ഡെ​നി​ൽ, ഷെ​നി​ൽ, നാ​യ​ര​ങ്ങാ​ടി സ്വ​ദേ​ശി വ​ർ​ക്കി എ​ന്നി​വ​ർ​ക്കാ​ണു പ​രി​ക്കേ​റ്റ​ത്.
പ​രി​ക്കേ​റ്റ​വ​രെ സൗ​ഹൃ​ദ യു​വ​സം​ഗ​മം പ്ര​വ​ർ​ത്ത​ക​രു​ടെ നേ​തൃ​ത്വ​ത്തി​ൽ പു​തു​ക്കാ​ട് താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ വ​ർ​ക്കി​യെ തൃ​ശൂ​രി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലേ​ക്കു മാ​റ്റി.