പ​രി​ശീ​ല​നം പൂ​ർ​ത്തി​യാ​ക്കി​യ എ​സ്ഐ​മാ​രി​ൽ എം​ടെ​ക്, എം​ഫി​ൽ ബി​രു​ദ​ധാ​രി​ക​ൾ
Saturday, November 9, 2019 1:03 AM IST
തൃ​ശൂ​ർ: വ​നി​താ എ​സ്ഐ​മാ​ര​ട​ക്കം പ​രി​ശീ​ല​നം പൂ​ർ​ത്തി​യാ​ക്കി​യ 121 പേ​രു​ടെ പാ​സിം​ഗ്ഒൗ​ട്ട് പ​രേ​ഡ് നാ​ളെ രാ​മ​വ​ർ​മ​പു​രം പോ​ലീ​സ് അ​ക്കാ​ദ​മി​യി​ൽ ന​ട​ത്തും. വ​നി​താ സ​ബ് ഇ​ൻ​സ്പെ​ക്ട​ർ​മാ​ർ ഉ​ൾ​പ്പെ​ടു​ന്ന ആ​ദ്യ ബാ​ച്ചാ​ണ് പു​റ​ത്തി​റ​ങ്ങു​ന്ന​ത്.
രാ​മ​വ​ർ​മ​പു​രം പോ​ലീ​സ് അ​ക്കാ​ദ​മി​യി​ൽ നാ​ളെ രാ​വി​ലെ 6.30നു ​മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ സ​ല്യൂ​ട്ട് സ്വീ​ക​രി​ക്കും. 121 ട്രെ​യി​നി​ക​ളി​ൽ 37 പേ​ർ വ​നി​ത​ക​ളാ​ണ്.
ഒ​രാ​ൾ എം​ടെ​ക് ബി​രു​ദ​ധാ​രി​യും, ഒ​രാ​ൾ എം​ഫി​ൽ ബി​രു​ദ​ധാ​രി​യും, മൂ​ന്നുപേ​ർ എം​ബി​എ ബി​രു​ദ​മു​ള്ള​വ​രു​മാ​ണ്. 26 പേ​ർ ബി​രു​ദാ​ന്ത​ര ബി​രു​ദം ഉ​ള്ള​വ​രും ഒ​ന്പ​തുപേ​ർ ബി​ടെ​ക്കും പ​ത്തുപേ​ർ ബി​എ​ഡ് ബി​രു​ദ​മു​ള്ള​വ​രു​മാ​ണ്.