പ്ര​തി​ക​ര​ണ സ​ദ​സ് വി​ജ​യി​പ്പി​ക്കും: ടീ​ച്ചേ​ഴ്സ് ഗി​ൽ​ഡ്
Saturday, November 9, 2019 1:04 AM IST
തൃ​ശൂ​ർ: വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളി​ൽ ക​ക്ഷി​രാ​ഷ്ട്രീ​യാ​ടി​സ്ഥാ​ന​ത്തി​ലു​ള്ള സം​ഘ​ട​നാപ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കു നി​യ​മസാ​ധു​ത ന​ൽ​കാ​നു​ള്ള നി​യ​മം കൊ​ണ്ടുവ​രു​ന്ന സ​ർ​ക്കാ​ർ നീ​ക്ക​ത്തി​നെ​തി​രെ ന​ട​ത്തു​ന്ന പ്ര​തി​ക​ര​ണ സ​ദ​സ് വി​ജ​യി​പ്പി​ക്കാ​ൻ തൃ​ശൂ​ർ അ​തി​രൂ​പ​ത ടീ​ച്ചേ​ഴ്സ് ഗി​ൽ​ഡ് എ​ക്സി​ക്യൂ​ട്ടീ​വ് യോ​ഗം തീ​രു​മാ​നി​ച്ചു. ഇ​ന്നു വൈ​കീ​ട്ട് നാ​ലി​നു തൃ​ശൂ​ർ സെ​ന്‍റ് തോ​മ​സ് കോ​ള​ജി​ൽ അ​തി​രൂ​പ​ത​യി​ലെ വി​വി​ധ സം​ഘ​ട​ന​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് പ്ര​തി​ക​ര​ണ സ​ദ​സ് സം​ഘ​ടി​പ്പി​ച്ചി​രി​ക്കു​ന്ന​ത്.
ക​ല്പി​ത സ​ർ​വ​ക​ലാ​ശാ​ല​ക​ൾ, സ്വാ​ശ്ര​യ കോ​ള​ജു​ക​ൾ ഉ​ൾ​പ്പെ​ടെ സം​സ്ഥാ​ന​ത്തെ മു​ഴു​വ​ൻ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളി​ലെ​യും സ​മാ​ധാ​നാ​ന്ത​രീ​ക്ഷം ത​ക​ർ​ക്കാ​നു​ള്ള സ​ർ​ക്കാ​ർ നീ​ക്ക​ത്തി​നെ​തി​രെ സാം​സ്കാ​രി​ക കേ​ര​ളം ശ​ക്ത​മാ​യി പ്ര​തി​ക​രി​ക്ക​ണ​മെ​ന്ന് യോ​ഗം അ​ഭ്യ​ർ​ഥി​ച്ചു. ഫാ.​ആ​ന്‍റ​ണി ചെ​ന്പ​ക​ശേ​രി, ജോ​ഷി വ​ട​ക്ക​ൻ, പി.​ഡി.​വി​ൻ​സ​ന്‍റ്, ബി​ജു ആ​ന്‍റ​ണി, പി.​സി ആ​നീ​സ്, ജോ​ഫി മ​ഞ്ഞ​ളി, എ​ൻ.​പി.​ജാ​ക്സ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

ജി​ല്ലാ ക​ന്നു​കു​ട്ടി പ്ര​ദ​ർ​ശ​ന​വും
കാ​ഫ് റാ​ലി​യും നാ​ളെ

തൃ​ശൂ​ർ: മൃ​ഗ​സം​ര​ക്ഷ​ണ വ​കു​പ്പി​ന്‍റെ പ്ര​ത്യേ​ക ക​ന്നു​കു​ട്ടി പ​രി​പാ​ല​ന പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ജി​ല്ലാ​ത​ല ക​ന്നു​കു​ട്ടി പ്ര​ദ​ർ​ശ​ന​വും പെ​രി​ഞ്ഞ​നം പ​ഞ്ചാ​യ​ത്തി​ൽ നാ​ളെ പെ​രി​ഞ്ഞ​ന​ത്തു ന​ട​ക്കും. വി.​കെ. ഗോ​പാ​ല​ൻ സ്മാ​ര​ക ക​മ്യൂ​ണി​റ്റി ഹാ​ളി​ൽ രാ​വി​ലെ ഒ​ന്പ​തി​നു മ​ന്ത്രി കെ. ​രാ​ജു ഉ​ദ്ഘാ​ട​നം ചെ​യ്യും.
പ്ര​ദ​ർ​ശ​ന​ത്തി​ൽ പ​ങ്കെ​ടു​ക്കു​ന്ന​വ​ർ​ക്കു രാ​വി​ലെ ഏ​ഴുമു​ത​ൽ എ​ട്ടു വ​രെ​യാ​ണ് ര​ജി​സ്ട്രേ​ഷ​ൻ. ക​ന്നു​കു​ട്ടി, കി​ടാ​രി, ക​റ​വ​പ്പ​ശു എ​ന്നീ വി​ഭാ​ഗ​ങ്ങ​ളി​ലെ ഏ​റ്റ​വും ന​ല്ല ഉ​രു​ക്ക​ൾ​ക്കു സ​മ്മാ​നം ന​ൽ​കും.