ഭ​ര​ണ​ഘ​ട​ന സം​ര​ക്ഷ​ണ സ​ദ​സ്
Tuesday, November 19, 2019 12:54 AM IST
ഇ​ഞ്ച​ക്കു​ണ്ട്: കേ​ര​ള സ്റ്റേ​റ്റ് ലൈ​ബ്ര​റി കൗ​ണ്‍​സി​ൽ മ​റ്റ​ത്തൂ​ർ നേ​തൃ​സ​മി​തി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഭ​ര​ണ​ഘ​ട​ന സം​ര​ക്ഷ​ണ സ​ദ​സ് സം​ഘ​ടി​പ്പി​ച്ചു.
കേ​ര​ള യു​വ​ജ​ന ബോ​ർ​ഡി​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ ക​ലാ​ല​യ പ​ബ്ലി​ക്ക് ലൈ​ബ്ര​റി​യി​ൽ സം​ഘ​ടി​പ്പി​ച്ച സ​ദ​സ് ജി​ല്ല പ​ഞ്ചാ​യ​ത്ത് പൊ​തു​മ​രാ​മ​ത്ത് സ്ഥി​രം സ​മി​തി ചെ​യ​ർ​മാ​ൻ കെ.​ജെ.​ഡി​ക്സ​ൻ ഉ​ദ്്ഘാ​ട​നം ചെ​യ്തു. ഗ്ര​ന്ഥ​ശാ​ല നേ​തൃ​സ​മി​തി ക​ണ്‍​വീ​ന​ർ ഹ​ക്കീം ക​ളി​പ്പ​റ​ന്പി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മു​ൻ പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​ർ അ​ഡ്വ: എം ​എ ജോ​യ് വി​ഷ​യാ​വ​ത​ര​ണം ന​ട​ത്തി.
ലൈ​ബ്ര​റി കൗ​ണ്‍​സി​ൽ ചാ​ല​ക്കു​ടി താ​ലൂ​ക്ക് ക​മ്മി​റ്റി​യം​ഗം എം.​കെ.​ബാ​ബു, എ​ൻ.​എ​സ്. വി​ദ്യാ​ദ​ര​ൻ, ഇ.​എ​ച്ച്.​സ​ഹീ​ർ, പി.​ബി. ജോ​ഷി , അ​ജ​യ​കു​മാ​ർ, പി.​പി.​പീ​താം​ബ​ര​ൻ, എം.​പി. ജോ​ഷി സി.​എം. സു​രേ​ഷ് , പ്ര​കാ​ശ​ൻ ഇ​ഞ്ച​ക്കു​ണ്ട് എ​ന്നി​വ​ർ സം​സാ​രി​ച്ചു.