മാ​ള ഹോ​ളി​ഗ്രേ​സി​ൽ മാ​നേ​ജ്മെ​ന്‍റ് ഫെ​സ്റ്റ് നാളെ മുതൽ
Wednesday, November 20, 2019 12:32 AM IST
മാ​ള: ഹോ​ളി​ഗ്രേ​സ് അ​ക്കാ​ദ​മി ഓ​ഫ് മാ​നേ​ജ്മെ​ന്‍റ് സ്റ്റ​ഡീ​സി​ൽ മാ​നേ​ജ്മെ​ന്‍റ് ഫെ​സ്റ്റ് ലെ​ഗാ​ഡോ 2019 നാ​ളെ​യും മ​റ്റ​ന്നാ​ളും ന​ട​ക്കും. ഹോ​ളി​ഗ്രേ​സ് ക്യാ​ന്പ​സി​ൽ ന​ട​ക്കു​ന്ന ഫെ​സ്റ്റി​ൽ ബെ​സ്റ്റ് മാ​നേ​ജ​ർ, ബി​സി​ന​സ് ക്വി​സ്, ഫി​നാ​ൻ​സ് ഗെ​യിം, മാ​ർ​ക്ക​റ്റിം​ഗ് ഗെ​യിം, ട്ര​ഷ​ർ ഹ​ണ്ട്, ഫോ​ട്ടോ​ഗ്രാ​ഫി, സ്പോ​ർ​ട്ട് ഡാ​ൻ​സ്, ക്ലോ​ത്ത് ഷോ ​എ​ന്നീ മ​ത്സ​ര​ങ്ങ​ളാ​ണ് സം​ഘ​ടി​പ്പി​ച്ചി​രി​ക്കു​ന്ന​ത്.

കേ​ര​ള​ത്തി​ന​ക​ത്തും പു​റ​ത്തു​മു​ള്ള വി​വി​ധ യൂ​ണി​വേ​ഴ്സി​റ്റി​ക​ളി​ൽ​നി​ന്നാ​യി 170 കോ​ള​ജു​ക​ൾ പ​രി​പാ​ടി​ക​ളി​ൽ പ​ങ്കെ​ടു​ക്കാ​നെ​ത്തും. 450ല​ധി​കം വി​ദ്യാ​ർ​ഥി​ക​ൾ ഇ​തി​ന​കം ര​ജി​സ്ട്രേ​ഷ​ൻ ന​ട​പ​ടി​ക​ൾ പൂ​ർ​ത്തീ​ക​രി​ച്ച​താ​യി ഭാ​ര​വാ​ഹി​ക​ൾ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ വ്യ​ക്ത​മാ​ക്കി.

വി​വി​ധ മ​ത്സ​ര​ങ്ങ​ൾ​ക്ക് സ​മ്മാ​ന​മാ​യി 1.50 ല​ക്ഷം രൂ​പ ന​ൽ​കു​ന്നു​ണ്ട്. ല​ക്കി​ഡ്രോ, സ്പോ​ട്ട് ഇ​വ​ന്‍റ്സ്, ഡി​ജെ ഡാ​ൻ​സ് നൈ​റ്റ് ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​യും ഫെ​സ്റ്റി​നോ​ട​നു​ബ​ന്ധി​ച്ച് ഒ​രു​ക്കി​യി​ട്ടു​ണ്ട്. തു​ട​ർ​ച്ച​യാ​യ 15-ാം വ​ർ​ഷം ന​ട​ത്തു​ന്ന മാ​നേ​ജ്മെ​ന്‍റ് ഫെ​സ്റ്റി​ൽ ഈ ​വ​ർ​ഷ​ത്തെ തീ​മാ​യി സ്വീ​ക​രി​ച്ചി​രി​ക്കു​ന്ന​ത് "നാ​ളെ​യു​ടെ ഭൂ​മി' എ​ന്ന​താ​ണ്.

നാ​ളെ രാ​വി​ലെ 9.30ന് ​ഫെ​സ്റ്റി​ന്‍റെ ഉ​ദ്ഘാ​ട​നം രാ​ജ​ഗി​രി ബി​സി​ന​സ് സ്കൂ​ൾ ക​മ്യൂ​ണി​ക്കേ​ഷ​ൻ വി​ഭാ​ഗം പ്ര​ഫ​. ഡോ. ​രം​ഗ​രാ​ജ​ൻ ഗോ​പാ​ല​കൃ​ഷ്ണ​ൻ നി​ർ​വ​ഹി​ക്കും. ഹോ​ളി​ഗ്രേ​സ് അ​ക്കാ​ദ​മി ഓ​ഫ് മാ​നേ​ജ്മെ​ന്‍റ് സ്റ്റ​ഡീ​സ് ചെ​യ​ർ​മാ​ൻ വ​ക്ക​ച്ച​ൻ താ​ക്കോ​ൽ​ക്കാ​ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.
22നു ​വൈ​കീ​ട്ട് അ​ഞ്ചി​ന് സ​മാ​പ​ന​സ​മ്മേ​ള​ന​ത്തി​ൽ സി​നി​മാ​താ​രം സു​ജ കാ​ർ​ത്തി​ക മു​ഖ്യാ​തി​ഥി​യാ​കും. പ​രി​പാ​ടി​ക​ൾ വി​ശ​ദീ​ക​രി​ച്ച പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ ചെ​യ​ർ​മാ​ൻ വ​ക്ക​ച്ച​ൻ താ​ക്കോ​ൽ​ക്കാ​ര​ൻ, സി​ഇ​ഒ പ്ര​ഫ. ര​വീ​ന്ദ്ര​നാ​ഥ്, ഡ​യ​റ​ക്ട​ർ കെ.​ടി. ബെ​ന്നി, ഡോ. ​രാ​ധ, കോ​ള​ജ് യൂ​ണി​യ​ൻ ചെ​യ​ർ​മാ​ൻ മാ​ൽ​ഗം ജോ​സ​ഫ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.