മൂ​ന്നു​പീ​ടി​കയി​ൽ നി​യ​ന്ത്ര​ണംവി​ട്ട കാ​ർ വൈ​ദ്യു​തി​ത്തൂ​ണു​ക​ൾ ഇ​ടി​ച്ചു​ത​ക​ർ​ത്തു
Wednesday, November 20, 2019 12:35 AM IST
മൂ​ന്നു​പീ​ടി​ക: ദേ​ശീ​യ​പാ​ത 66ൽ ​നി​യ​ന്ത്ര​ണം വി​ട്ട കാ​ർ വൈ​ദ്യു​തി​ത്തൂ​ണു​ക​ൾ ഇ​ടി​ച്ചു​ത​ക​ർ​ത്തു. വാ​ഹ​ന​ത്തി​ലു​ണ്ടാ​യി​രു​ന്ന​വ​ർ പ​രി​ ക്കി​ല്ലാ​തെ ര​ക്ഷ​പ്പെ​ട്ടു. മൂ​ന്നു​പീ​ടി​ക സെ​ന്‍റ​റി​ൽ ഇന്നലെ പു​ല​ർ​ച്ചെ നാ​ലോ​ടെ​യാ​യി​രു​ന്നു അ​പ​ക​ടം.

ഗു​രു​വാ​യൂ​ർ സ്വ​ദേ​ശി​ക​ൾ സ​ഞ്ചി​രി​ച്ചി​രു​ന്ന കാ​റാ​ണ് അ​പ​ക​ട​ത്തി​ൽ​പെ​ട്ട​ത്. എ​റ​ണാ​കു​ളം ഭാ​ഗ​ത്തേ​ക്കു പോ​യി​രു​ന്ന കാ​ർ റോ​ഡ​രി​കി​ലേ​യ്ക്ക് ഇ​ടി​ച്ചു​ക​യ​റി​യശേ​ഷം ഒ​രു വൈ​ദ്യു​തി​ത്തൂ​ണും ത​ക​ർ​ത്ത് മുന്നോ​ട്ടുനീ​ങ്ങി മ​റ്റൊ​രു വൈ​ദ്യു​തി​ത്തൂ​ണി​ലും ഇ​ടി​ച്ചാ​ണ് നി​ന്ന​ത്. ഡ്രൈ​വ​ർ മ​യ​ങ്ങി​യ​താ​ണു അപകടത്തി​​നി​ട​യാ​ക്കി​യ​തെ​ന്നു പ​റ​യു​ന്നു .

അ​പ​ക​ട​ത്തെ​ത്തുട​ർ​ന്ന് ഏ​റെ നേ​രെ മൂ​ന്നു​പീ​ടി​ക​യി​ൽ വൈ​ദ്യു​തി വി​ത​ര​ണം ത​ട​സപ്പെ​ട്ടു. കെഎ​സ്ഇബി പെ​രി​ഞ്ഞ​നം സെ​ക്‌ഷ നി​ലെ ജീ​വ​ന​ക്കാ​ർ ര​ണ്ടു തൂ​ണു​ക​ളും മാ​റ്റി സ്ഥാ​പി​ച്ചശേ​ഷം വൈ​കീ​ട്ടോ​ടെ​യാ​ണു വൈ​ദ്യു​തി വി​ത​ര​ണം പു​ന:​സ്ഥാ​പി​ച്ച​ത്.