ഖ​സാ​ക്കി​ന്‍റെ ഇ​തി​ഹാ​സം വാ​യി​ച്ച​വ​ർ ഒ​ത്തു​ചേ​ർ​ന്നു
Monday, December 9, 2019 1:27 AM IST
കൊ​ട​ക​ര: വാ​യ​ന​ക്കാ​ര​ന്‍റെ മ​ന​സി​ൽ ഇ​ടംതേ​ടി​യ ഖ​സാ​ക്കി​ലെ ക​ഥാ​പാ​ത്ര​ങ്ങ​ൾ പു​തി​യ ഭാ​വ​ങ്ങ​ൾ തേ​ടി. കൂ​മ​ൻ​കാ​വും ചി​ത​ലി​യു​ടെ താ​ഴ്‌വാ​ര​വും പാ​ല​ക്കാ​ട​ൻ ക​രി​ന്പ​ന​ക​ളും കൊ​ട​ക​ര​യി​ലെ വാ​യ​ന​ക്കാ​രു​ടെ ഓ​ർ​മ​ക​ളി​ലു​ണ​ർ​ന്നു.
ഒ.​വി.​ വി​ജ​യ​ന്‍റെ ഖ​സാ​ക്കി​ന്‍റെ ഇ​തി​ഹാ​സം എ​ന്ന നോ​വ​ലി​ന്‍റെ 50-ാം വാ​ർ​ഷി​ക​ത്തി​ന്‍റെ ഭാ​ഗ​മാ​യി കൊ​ട​ക​ര ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് കേ​ന്ദ്ര ഗ്ര​ന്ഥ​ശാ​ല​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ കൊ​ട​ക​ര​യി​ലെ വാ​യ​ന​ക്കാ​ർ വാ​യ​നാ​നു​ഭ​വം വീ​ണ്ടെ​ടു​ക്കാ​ൻ ഒ​ത്തു​ചേ​ർ​ന്ന​പ്പോ​ഴാ​ണ് നോ​വ​ലി​ലെ ക​ഥാ​പാ​ത്ര​ങ്ങ​ളും മു​ഹു​ർ​ത്ത​ങ്ങ​ളും ഇ​ത​ൾ വി​രി​ഞ്ഞ​ത്.​ റീ​ഡിം​ഗ് റൂ​മി​ൽ ചേ​ർ​ന്ന കൂ​ട്ടാ​യ്മ ചാ​ല​ക്കു​ടി താ​ലൂ​ക്ക് ലൈ​ബ്ര​റി കൗ​ണ്‍​സി​ൽ എ​ക്സി​ക്യൂ​ട്ടീ​വ് ക​മ്മി​റ്റി അം​ഗം എം.​കെ.​ബാ​ബു ഉ​ദ്ഘാ​ട​നം ചെ​യ്തു. എം.​ഒ. സു​ബ്ര​ഹ്മ​ണ്യ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.