ത​ല​യോ​ട്ടി​യി​ൽ തു​ള​ച്ചുക​യ​റി​യ വി​റ​കി​ൻക​ഷ​ണം നീ​ക്കി
Friday, January 24, 2020 12:52 AM IST
തൃ​ശൂ​ർ: ത​ല​യോ​ട്ടി​യി​ൽ വി​റ​കി​ൻക​ഷ​ണം തു​ള​ച്ചു​ക​യ​റി​യ നി​ല​യി​ൽ വി​ദ്യാ​ർ​ഥി​യെ അ​മ​ല ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചു. തി​രു​നാ​വാ​യ എ​ൻ​എം​എ​ച്ച്എ​സ്എ​സ് സ്കൂ​ളി​ലെ ഏ​ഴാംക്ലാ​സ് വി​ദ്യാ​ർ​ഥി അ​യ​ങ്ക​ലം ക​ണ്ണോ​ത്ത് മു​ന​വ​ർ അ​ലി(12)​യു​ടെ ത​ല​യി​ലാ​ണ് നാ​ലു സെ​ന്‍റി​മീ​റ്റ​ർ നീ​ള​മു​ള്ള വി​റ​കി​ൻക​ഷ​ണം ക​യ​റി​യ​ത്. അ​മ​ല മെ​ഡി​ക്ക​ൽ കോ​ളജി​ൽ ഓ​പ്പ​റേ​ഷ​നി​ലൂ​ടെ ഇ​തു പു​റ​ത്തെ​ടു​ത്തു. സ​മീ​പ​ത്തെ പ​ള്ളി​യി​ലേ​ക്കു സൈ​ക്കി​ളി​ൽ പോ​കു​ന്നതിനിടെ ഒരു സ്ത്രീ ത​ല​യി​ൽ വി​റ​കു​കെ​ട്ടു​മാ​യി പോ​യി​രു​ന്നു. വിറകുകെട്ടിൽനിന്നു പു​റ​ത്തേ​ക്കു നീ​ണ്ടു​നി​ന്ന വി​റ​കി​ൽ തല ഇ​ടി​ക്കുകയായിരുന്നു. ക​ണ്ണി​ന്‍റെ അ​രി​കി​ലൂ​ടെ​യാ​ണ് വി​റക് ത​ല​യോ​ട്ടി തു​ള​ച്ച് അ​ക​ത്തുക​യ​റി​യ​ത്.
സം​ഭ​വ​ത്തെതു​ട​ർ​ന്ന് കു​റ​ച്ചു ര​ക്തം പോ​യ​ത​ല്ലാ​തെ വേ​റെ വി​ഷ​മ​ങ്ങ​ളൊ​ന്നും അ​നു​ഭ​വ​പ്പെ​ട്ടി​ല്ലെ​ന്നു മു​ന​വ​ർ പ​റ​ഞ്ഞു. സം​ഭ​വം വീ​ട്ടി​ൽ ആ​രോ​ടും പ​റ​ഞ്ഞി​രു​ന്നി​ല്ല. പി​റ്റേദി​വ​സം ഛർ​ദ്ദി ഉ​ണ്ടാ​യ​തി​നെതു​ട​ർ​ന്നാ​ണ് വീ​ട്ടു​കാ​രോ​ട് സം​ഭ​വം പ​റ​ഞ്ഞ​ത്. ഉ​ട​ൻത​ന്നെ തൊ​ട്ട​ടു​ത്ത ആ​ശു​പ​ത്രി​യി​ൽ കാ​ണി​ച്ചെ​ങ്കി​ലും അ​വ​ർ അ​മ​ല ആ​ശു​പ​ത്രി​യി​ലേ​ക്കു റ​ഫ​ർ ചെ​യ്യു​ക​യാ​യി​രു​ന്നു. കു​ട്ടി അ​പ​ക​ട​നി​ല ത​ര​ണം ചെ​യ്ത​താ​യി ഡോ​ക്ട​ർ​മാ​ർ പ​റ​ഞ്ഞു. ഡോ.​സു​രേ​ഷ് കു​മാ​ർ, ഡോ.​സു​മി​ത്ത്, ഡോ.​ജൂ​ലി എ​ന്നി​വ​രാ​ണ് ഓ​പ്പ​റേ​ഷ​നു നേ​തൃ​ത്വം ന​ൽ​കി​യ​ത്.