അ​ന്തി​ക്കാ​ട് സെ​ന്‍റ് ആ​ന്‍റ​ണീ​സ് പ​ള്ളി തിരുനാളാഘോഷം
Saturday, January 25, 2020 1:05 AM IST
അ​ന്തി​ക്കാ​ട് : സെ​ന്‍റ് ആ​ന്‍റ​ണീ​സ് പ​ള്ളി​യി​ലെ വി. ​അ​ന്തോ​ണീ​സി​ന്‍റെ​യും വി. ​സെ​ബാ​സ്ത്യാ​നോ​സി​ന്‍റെ​യും സം​യു​ക്ത തി​രു​നാ​ളി​നു കൊ​ടി​യേ​റി. മു​ൻ​വി​കാ​രി ഫാ. ​ആ​ന്‍റ​ണി തേ​ക്കാ​ന​ത്ത് കൊ​ടി​യേ​റ്റം നി​ർ​വഹി​ച്ചു. ഇ​ട​വ​ക വി​കാ​രി ഫാ. ​ബെ​ന്നി കി​ട​ങ്ങ​ൻ സ​ഹ​കാ​ർ​മി​ക​നാ​യി. ഫെ​ബ്രു​വ​രി ഒ​ന്നു മു​ത​ൽ മൂ​ന്നു വ​രെ​യാ​ണ് തി​രു​നാ​ൾ. തി​രു​നാ​ൾ ദി​നം വ​രെ എ​ല്ലാ​ദി​വ​സ​വും ആ​രാ​ധ​ന, ല​ദീ​ഞ്ഞ്, നൊ​വേ​ന, വി. ​കു​ർ​ബ്ബാ​ന എ​ന്നി​വ​യു​ണ്ടാ​കും. ഫെ​ബ്രു​വ​രി ഒ​ന്നി​ന് അ​ന്പ് വെ​ഞ്ച​രി​ക്ക​ൽ, കൂ​ടു​തു​റ​ക്ക​ൽ ശു​ശ്രൂ​ഷ, ദീ​പാ​ല​ങ്കാ​രം സ്വി​ച്ച് ഓ​ണ്‍, സം​യു​ക്ത​ബാ​ന്‍റ് മേ​ളം എ​ന്നി​വ ന​ട​ക്കും. ഫാ. ​പോ​ൾ താ​ണി​ക്ക​ൽ മു​ഖ്യ​കാ​ർ​മി​ക​ത്വം വ​ഹി​ക്കും. ര​ണ്ടി​നു തി​രു​നാ​ൾ കു​ർ​ബാ​ന​ക​ൾ​ക്കു ഫാ. ​ജോ​സ് എ​ട​ക്ക​ള​ത്തൂ​രും ഫാ. ​ജാ​ക്സ​ണ്‍ ചാ​ലയ്​ക്ക​ലും നേ​തൃ​ത്വം ന​ൽ​കും. തു​ട​ർ​ന്നു തി​രു​നാ​ൾ പ്ര​ദ​ക്ഷി​ണം, വ​ർ​ണ്ണ​മ​ഴ, അ​ന്പ് എ​ഴു​ന്ന​ള്ളി​പ്പ് എ​ന്നി​വ ന​ട​ക്കും. മൂ​ന്നി​നു ജ​പ​മാ​ല, റാ​സ കു​ർ​ബ്ബാ​ന, സെ​മി​ത്തേ​രി​യി​ൽ ഒ​പ്പീ​സ്, രാ​ത്രി ഏ​ഴി​ന് ഗാ​ന​മേ​ള എ​ന്നി​വ ന​ട​ക്കും. പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ ഫാ. ​ബെ​ന്നി കി​ട​ങ്ങ​ൻ, ടി.​പി. ജോ​യ്, എ.​വി. ഫ്രാ​ൻ​സീ​സ്, കെ.​ജെ. ലാ​സ​ർ, സി.​ടി. ജോ​യ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.