നാ​ഷ​ണ​ല്‍ അ​ക്ര​ഡി​റ്റേ​ഷ​ന്‍ നി​റ​വി​ല്‍ നെ​ടു​പു​ഴ ഗ​വ. വ​നി​താ പോ​ളി​ടെ​ക്‌​നി​ക്
Friday, February 14, 2020 12:51 AM IST
തൃ​ശൂ​ര്‍: ദേ​ശീ​യ അം​ഗീ​കാ​ര​ത്തി​ന്‍റെ നി​റ​വി​ല്‍ നെ​ടു​പു​ഴ ഗ​വ. വ​നി​താ പോ​ളി ടെ​ക്‌​നി​ക് കോ​ള​ജ്. 1962-ല്‍ ​സ്ഥാ​പി​ത​മാ​യ കോ​ള​ജി​ന് കേ​ര​ള​ത്തി​ലെ ആ​ദ്യ​ത്തെ എ​ന്‍​ബി​എ അ​ക്ര​ഡി​റ്റ​ഡ് ഡി​പ്ലോ​മ പ​ദ​വി​യാ​ണ് ല​ഭി​ച്ചി​രി​ക്കു​ന്ന​ത്. ക​മ്പ്യൂ​ട്ട​ര്‍ എ​ന്‍​ജി​നീ​യ​റിം​ഗ് ഡി​പ്ലോ​മ​യ്ക്കാ​ണ് ഈ ​ച​രി​ത്ര​നേ​ട്ടം. സാ​ങ്കേ​തി​ക വി​ദ്യാ​ഭ്യാ​സ​ത്തി​ന് ദേ​ശീ​യ​ത​ല​ത്തി​ല്‍ നി​ല​വാ​രം നി​ശ്ച​യി​ക്കു​ന്ന​തി​നു​ള്ള കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍ ഏ​ജ​ന്‍​സി​യാ​ണ് നാ​ഷ​ണ​ല്‍ അ​ക്ര​ഡി​റ്റേ​ഷ​ന്‍ അ​ഥോ​റി​റ്റി.
കേ​ര​ള​ത്തി​ല്‍ ആ​ദ്യ​മാ​യാ​ണ് ഒ​രു ഡി​പ്ലോ​മ കോ​ഴ്‌​സി​നു എ​ന്‍​ബി​എ അം​ഗീ​കാ​രം ല​ഭി​ക്കു​ന്ന​ത്. 2019 മു​ത​ല്‍ 2022 വ​രെ​യു​ള്ള അ​ക്ര​ഡി​റ്റേ​ഷ​നാ​ണ് ഇ​പ്പോ​ള്‍ ല​ഭി​ച്ചി​ട്ടു​ള്ള​ത്. ഈ ​വ​ര്‍​ഷം മു​ത​ല്‍ ഇ​വി​ടെ നി​ന്നും ഡി​പ്ലോ​മ പാ​സാ​കു​ന്ന കു​ട്ടി​ക​ള്‍​ക്ക് എ​ന്‍​ബി​എ അ​ക്ര​ഡി​റ്റ​ഡ് സ​ര്‍​ട്ടി​ഫി​ക്ക​റ്റാ​യി​രി​ക്കും ല​ഭി​ക്കു​ക.
2015 മു​ത​ല്‍ 2018 വ​രെ​യു​ള്ള കാ​ല​യ​ള​വി​ലെ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളു​ടെ മി​ക​വ് വി​ല​യി​രു​ത്തി​യാ​ണ് അ​ക്ര​ഡി​റ്റേ​ഷ​ന്‍ അ​നു​വ​ദി​ച്ചി​ട്ടു​ള്ള​ത്. പ്രി​ന്‍​സി​പ്പാ​ള്‍ എ.​എ​സ്. ച​ന്ദ്ര​കാ​ന്ത, ക​മ്പ്യൂ​ട്ട​ര്‍ വി​ഭാ​ഗം മേ​ധാ​വി എം.​ജെ. ബി​ജു, അ​ധ്യാ​പ​ക​ര്‍ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു അ​ക്ര​ഡി​റ്റേ​ഷ​ന്‍ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍.