ഗു​ഡ്സ് വ​ണ്ടി ബെെ​ക്കി​ലി​ടി​ച്ച് ര​ണ്ടു​പേ​ർ​ക്കു പ​രി​ക്ക്
Tuesday, March 24, 2020 11:44 PM IST
എ​രു​മ​പ്പെ​ട്ടി: പ​ന്നി​ത്ത​ടം മാ​ത്തൂ​ർ പെ​ട്രോ​ൾ പ​ന്പി​നു സ​മീ​പം ഗു​ഡ്സ് വ​ണ്ടി ബെെ​ക്കി​ലി​ടി​ച്ച് യാ​ത്ര​ക്കാ​രാ​യ ര​ണ്ടു​പേ​ർ​ക്കു പ​രി​ക്ക്. ബൈ​ക്ക് യാ​ത്ര​ക്കാ​രാ​യ പെ​രു​ന്പി​ലാ​വ് സ്വ​ദേ​ശി മു​ഹ​മ​ദ് ഷെ​ഫീ​ഖ് ഫൈ​സാ​നി (26), മ​ണ്ണാ​ർ​ക്കാ​ട് സ്വ​ദേ​ശി ഷി​ഹാ​ബു​ദ്ധീ​ൻ മി​സ്ബാ​ഹി (31)എ​ന്നി​വ​ർ​ക്കാ​ണു ഗു​രു​ത​ര​മാ​യി പ​രു​ക്കേ​റ്റ​ത്.
വൈ​കീ​ട്ട് മൂ​ന്നി​നു പ​ന്നി​ത്ത​ടം ഭാ​ഗ​ത്തു​നി​ന്നും വെ​ള്ള​റ​ക്കാ​ട് ഭാ​ഗ​ത്തേ​ക്കു വ​രി​ക​യാ​യി​രു​ന്ന ബൈ​ക്ക് യാ​ത്രി​ക​രെ വ​ട​ക്കാ​ഞ്ചേ​രി ഭാ​ഗ​ത്തു നി​ന്നും കു​ന്നം​കു​ളം ഭാ​ഗ​ത്തേ​ക്കു പോ​കു​ക​യാ​യി​രു​ന്ന ഗു​ഡ്സ് വ​ണ്ടി ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. റോ​യ​ൽ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും പ​രി​ക്ക് സാ​ര​മാ​യ​തി​നാ​ൽ തൃ​ശൂ​ർ എ​ലൈ​റ്റ് ആ​ശു​പ​ത്രി​യി​ലേ​ക്കു മാ​റ്റി.